ചങ്ങരംകുളത്ത് 2.63 കോടിയുടെ സ്വർണം പിടികൂടി

By Trainee Reporter, Malabar News
gold seized-malappuramt
Representational Image
Ajwa Travels

മലപ്പുറം: രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന 2.63 കോടിയുടെ സ്വർണം പിടികൂടി. തിരൂർ ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗമാണ് മലപ്പുറം ചങ്ങരംകുളത്ത് വെച്ച് സ്വർണം പിടികൂടിയത്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോവുകയായിരുന്ന 6,363 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.

പരിശോധനാ സമയത്ത് ഇവരുടെ പക്കൽ മതിയായ രേഖകൾ ഉണ്ടായിരുന്നില്ല. തുടർന്ന് നികുതിയും പിഴയുമായി 16 ലക്ഷം രൂപ ഈടാക്കിയ ശേഷമാണ് സ്വർണം ഉടമകൾക്ക് തിരിച്ചു നൽകിയത്.

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം ജോ.കമ്മിഷണർ ഫിറോസ് കാട്ടിൽ, ഡെപ്യൂട്ടി കമ്മിഷണർ കെ മുഹമ്മദ് സലിം എന്നിവരുടെ നേതൃത്വത്തിൽ സ്‌റ്റേറ്റ് ടാക്‌സ് ഓഫിസർ കെപി വേലായുധൻ, എൻ നാരായണൻ, എപി മുസാഫിർ, ഷിജു കുമാർ, സി ബീന, വിവി പ്രഷീബ എന്നിവരടങ്ങിയ സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.

Most Read: കോഴിക്കോട് വലിയങ്ങാടിയിൽ ഫുഡ് സ്ട്രീറ്റ് സ്‌ഥാപിക്കും; മന്ത്രി പിഎ മുഹമ്മദ് റിയാസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE