യാത്ര ചെയ്യുന്നവര്‍ക്ക് കൂടുതല്‍ കോവിഡ് അനുബന്ധ ഫീച്ചറുകളുമായി ഗൂഗിള്‍ മാപ്പ്

By News Desk, Malabar News
MalabarNews_google-maps
Representation Image
Ajwa Travels

ന്യൂയോര്‍ക്ക്: യാത്ര ചെയ്യുന്നവര്‍ക്ക് സഹായകരമാകുന്ന വിധത്തില്‍ കൂടുതല്‍ കോവിഡ് അനുബന്ധ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ഗൂഗിള്‍ മാപ്പ്. ഗതാഗത സൗകര്യങ്ങളുള്‍പ്പെടെ കൂടുതല്‍ വിവരങ്ങളോടെ കോവിഡ് ലേയര്‍ മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡിലും ഐഒഎസിലും സവിശേഷതകള്‍ ലഭിക്കും.

Also Read: സ്വയം കോവിഡ് ടെസ്‌റ്റ് നടത്താം; ടെസ്‌റ്റിങ് കിറ്റിന് അനുമതി നല്‍കി യുഎസ്

കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ഇതുവരെ 250 പുതിയ ഫീച്ചറുകളാണ് ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒരു പ്രദേശത്ത് ഇതുവരെ സ്‌ഥിരീകരിച്ച കോവിഡ് കേസുകള്‍, പ്രാദേശിക അധികൃതരില്‍ നിന്നുള്ള കോവിഡ് സഹായ സ്രോതസ്സുകള്‍ക്കുള്ള ക്വിക്ക് ലിങ്കുകള്‍ തുടങ്ങിയ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക ഗതാഗത സൗകര്യങ്ങളിലെ തിരക്ക് സംബന്ധിച്ച തല്‍സമയ വിവരവും മാപ്പില്‍ കാണിക്കും. ഇതിലൂടെ ട്രെയിന്‍, ബസ്, പാത തുടങ്ങിയവയിലെ തല്‍സമയ ജനത്തിരക്ക് അറിയാന്‍ സാധിക്കും.

ടേക്ഔട്ട്, ഡെലിവറി ഓര്‍ഡറുകളുടെ ലൈവ് സ്‌റ്റാറ്റസ്, പ്രതീക്ഷിക്കുന്ന കാത്തിരിപ്പ് സമയം, ഡെലിവറി ഫീസ് എന്നിവയും മാപ്പില്‍ ലഭിക്കും. ഇന്ത്യ, യുഎസ്, കാനഡ, ജര്‍മനി, ആസ്ട്രേലിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ ഈ സവിശേഷതകള്‍ ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE