ഗോട്ടബയ എത്തിയത് സൗദി വിമാനത്തിൽ; സ്വകാര്യ സന്ദർശനം മാത്രമെന്ന് സിംഗപ്പൂർ

By News Desk, Malabar News
Gotabaya arrived in a Saudi plane; Singapore as a private visit only
Ajwa Travels

കൊളംബോ: ശ്രീലങ്കൻ പ്രസിഡണ്ട് ഗോട്ടബയ രാജപക്‌സെ സിംഗപ്പൂരിൽ എത്തി. കഴിഞ്ഞ ദിവസം മാലദ്വീപിലേക്ക് കടന്ന ഗോട്ടബയ വ്യാഴാഴ്‌ച സൗദി അറേബ്യയുടെ വിമാനത്തിലാണ് സിംഗപ്പൂരിൽ എത്തിയത്. അവിടുത്തെ ചാംഗി വിമാനത്താവളത്തിൽ കുടുംബസമേതമാണ് ഗോട്ടബയ എത്തിയത്.

സ്വകാര്യ സന്ദർശനത്തിനായി മാത്രമാണ് ഗോട്ടബയക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നതെന്ന് സിംഗപ്പൂർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അഭയം ആവശ്യപ്പെടുകയോ സിംഗപ്പൂർ അഭയം നൽകുകയോ ചെയ്‌തിട്ടില്ല. സിംഗപ്പൂർ പൊതുവെ അഭയത്തിനുള്ള അപേക്ഷകൾ അനുവദിക്കാറില്ലെന്നും മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു.

ശ്രീലങ്കൻ പൗരൻമാർക്ക് 30 ദിവസം വരെ വിസയില്ലാതെ സിംഗപ്പൂരിൽ താങ്ങാൻ കഴിയും. ഇതിനിടെ ഗോട്ടബയ സൗദിയിൽ അഭയം തേടുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്‌ഥിരീകരണമില്ല. നേരത്തെ മാലദ്വീപിൽ ഗോട്ടബയക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു. സ്വകാര്യ വിമാനത്തിൽ സിംഗപ്പൂരിലേക്ക് വരാനായിരുന്നു അദ്ദേഹം ആദ്യം തയ്യാറെടുത്തിരുന്നത്. എന്നാൽ, ചില സുരക്ഷാ കാരണങ്ങളാൽ ഈ നീക്കം ഉപേക്ഷിച്ചു. പിന്നാലെയാണ് സൗദി വിമാനത്തിൽ സിംഗപ്പൂരിലേക്ക് തിരിച്ചത്.

Most Read: ‘എവിടെയോ കണ്ട് നല്ല പരിചയം’; സോഷ്യൽ മീഡിയയെ ഞെട്ടിച്ച് കോടീശ്വരൻ ലുക്കുള്ള വയസൻ നായ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE