സംസ്‌ഥാനത്ത് അനിശ്‌ചിതകാല നിസഹകരണ പ്രതിഷേധത്തിന് ഒരുങ്ങി സർക്കാർ ഡോക്‌ടർമാർ

By Team Member, Malabar News
protection of hospital workers
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന ആവശ്യവുമായി സർക്കാർ ഡോക്‌ടർമാർ അനിശ്‌ചിതകാല നിസഹകരണ പ്രതിഷേധത്തിൽ. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ സംസ്‌ഥാനത്തെ സർക്കാർ ഡോക്‌ടർമാർ ടെലി മെഡിസിൻ സേവനമായ ഇ-സജ്‌ഞീവനി, അവലോകന യോഗങ്ങൾ, പരിശീലന പരിപാടികൾ എന്നിവ ഇന്ന് മുതൽ  ബഹിഷ്‌കരിക്കും.

അതേസമയം രോഗീപരിചരണവും, ചികിൽസയും മുടങ്ങാത്ത രീതിയിൽ ആയിരിക്കും പ്രതിഷേധം സംഘടിപ്പിക്കുക. തുടർന്ന് ഈ മാസം 15ആം തീയതി മുതൽ സമരം വീണ്ടും കടുപ്പിക്കാനാണ് സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒയുടെ തീരുമാനം. 15 മുതൽ വിഐപി ഡ്യൂട്ടികളും തദ്ദേശവകുപ്പിന്റെ ഉൾപ്പടെയുള്ള അവലോകന യോഗങ്ങളും ബഹിഷ്‌കരിക്കുകയും ചെയ്യും.

കൂടാതെ കേരള പിറവി ദിനത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ റിലേ നിൽപ് സമരം സംഘടിപ്പിക്കുമെന്നും, നവംബർ 16ന് സംസ്‌ഥാന വ്യാപകമായി കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുമെന്നും കെജിഎംഒ വ്യക്‌തമാക്കി. ശമ്പള പരിഷ്‌കരണം വന്നതോടെ ഡോക്‌ടർമാരുടെ ശമ്പളത്തിൽ ആനുപാതിക വർദ്ധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന പല അലവൻസുകളും, ആനുകൂല്യങ്ങളും നിഷേധിക്കുന്ന രീതിയാണ് സർക്കാർ സ്വീകരിച്ചതെന്നാണ് ഡോക്‌ടർമാർ ഉന്നയിക്കുന്ന ആരോപണം.

Read also: മകനല്ല വാഹനം ഓടിച്ചത്; കർഷകരെ തള്ളി അജയ് മിശ്ര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE