മുഖകാന്തി ഇരട്ടിയാക്കാൻ കടലപ്പൊടി; ഇതാ രണ്ട് ഫേസ് പാക്കുകൾ

By News Bureau, Malabar News
Ajwa Travels

സൗന്ദര്യ സംരക്ഷണത്തിന് കടലപ്പൊടി വളരെയേറെ സഹായകമാണ്. എണ്ണമയമുള്ള ചർമത്തിന് കടലമാവ് ഒരു മികച്ച ക്ളെൻസറാണ്. ചർമത്തിലെ അധിക എണ്ണ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. കൂടാതെ ഈർപ്പം നിയന്ത്രിക്കുന്നതിലൂടെ ചർമത്തെ മൃദുലമാക്കുകയും ചെയ്യുന്നു.

മുഖകാന്തി വർധിപ്പിക്കുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന കടലപ്പൊടി കൊണ്ടുള്ള രണ്ട് ഫേസ് പാക്കുകളാണ് ഇനി പറയുന്നത്:

  • കടലപ്പൊടി, മഞ്ഞൾ, പാൽ പാട എന്നിവകൊണ്ട് ഫേസ് പാക്ക് ഉണ്ടാക്കാം. ഇതിനായി 2 ടേബിൾ സ്‌പൂൺ കടലപ്പൊടിയിൽ 1 ടേബിൾ സ്‌പൂൺ മഞ്ഞളും 2 ടേബിൾ സ്‌പൂൺ പാൽ പാടയും ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. പകുതി ഉണങ്ങുമ്പോൾ കഴുകി വൃത്തിയാക്കിയ ശേഷം ചർമത്തിന് യോജിച്ച ഒരു മോയിസ്‌ചറൈസർ ഉപയോഗിക്കാം. തിളങ്ങുന്ന ചർമത്തിനും മുഖത്തിന് തിളക്കം നൽകാനും പതിവായി ഈ പാക്ക് ഉപയോ​ഗിക്കാവുന്നതാണ്.

  • കടലപ്പൊടി, റോസ് വാട്ടർ എന്നിവ ഉപയോഗിച്ച് വീട്ടിൽ എളുപ്പത്തിൽ ഫേസ് പാക്ക് തയ്യാറാക്കാം. ഇതിനായി 2 ടേബിൾ സ്‌പൂൺ റോസ് വാട്ടർ 2 ടേബിൾ സ്‌പൂൺ കടലപ്പൊടിയിൽ കലർത്തുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. ഈ ഫേസ് പാക്ക് ചർമത്തിന്റെ നിറം കൂട്ടുന്നു. സോപ്പിന് പകരമായും ഇത് ഉപയോഗിക്കാവുന്നതാണ്.

Most Read: ശ്രദ്ധേയമായി ‘കർണൻ നെപ്പോളിയൻ ഭഗത്‌സിങ്’ ട്രെയ്‌ലർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE