തിരൂരങ്ങാടി ഹജൂര്‍ കച്ചേരിയുടെ നവീകരണ പ്രവർത്തികൾ ഫെബ്രുവരി 11ന് തുടങ്ങും

By News Desk, Malabar News
Ajwa Travels

മലപ്പുറം: ജില്ലാ പൈതൃക മ്യൂസിയമാക്കി ഉയര്‍ത്തിയ തിരൂരങ്ങാടി ചെമ്മാട്ടെ ഹജൂര്‍ കച്ചേരിയുടെ നവീകരണ പ്രവർത്തികൾ ഫെബ്രുവരി 11ന് തുടങ്ങും. ഫെബ്രുവരി 11 ന് വൈകിട്ട് നാലിന് പുരാവസ്‌തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉൽഘാടനം ചെയ്യും.

പരിപാടി വിജയിപ്പിക്കുന്നതിന്റെ ഭാഗമായി 101 അംഗ സ്വാഗതസംഘ സമിതി ഇന്ന് തിരൂരങ്ങാടി നഗരസഭ ഹാളില്‍ നടന്ന യോഗത്തിൽ രൂപീകരിച്ചു. യോഗം പികെ അബ്‌ദുറബ് എംഎല്‍എ ഉൽഘാടനം ചെയ്‌തു. മലബാറിന്റെ സ്വാതന്ത്ര്യ സമരവും സാംസ്‌കാരിക പൈതൃകവും ജന ജീവിതവും കാര്‍ഷികവുമായ എല്ലാം അടങ്ങിയതാകും മ്യൂസിയമെന്ന് എംഎല്‍എ പറഞ്ഞു.

ഫെബ്രുവരി 11ന് നടക്കുന്ന ചടങ്ങിൽ പികെ അബ്‌ദുറബ് എംഎല്‍എയുടെ അധ്യക്ഷനാവും. എംപിമാരായ പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെയുള്ള മറ്റു സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.

Malabar News: തൃശൂരിൽ ഊര് മൂപ്പൻ കാട്ടാനയുടെ കുത്തേറ്റു മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE