ഐ.പി.എല്‍. 2020; ‘ഭാജി’യും പിന്മാറി;കമന്റേറ്ററായി എത്താന്‍ സാധ്യത

By Staff Reporter, Malabar News
sports image_malabar news
Harbhajan Singh
Ajwa Travels

ദുബായ്: വ്യക്തിപരമായ കാരണങ്ങളാല്‍ ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നു വിട്ടു നില്‍ക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം ഹര്‍ഭജന്‍ സിങ് കമന്റേറ്ററായി എത്താന്‍ സാധ്യത. ഐ.പി.എല്ലിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ ഇന്ത്യ ”ഭാജിയെ” പുതിയ രൂപത്തില്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണെന്നാണ് ലഭിക്കുന്ന വിവരം.

അടുത്ത ആഴ്‌ചയാണ് കമന്റേറ്റര്‍മാരുടെ അന്തിമ പാനലിന് രൂപം നല്‍കുക. അതിനു മുമ്പ് തന്നെ ഹര്‍ഭജനെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് സ്റ്റാര്‍ ഇന്ത്യ. ഹര്‍ഭജനെപ്പോലെ പരിചയ സമ്പന്നായ താരം കമന്റേറ്ററാവുന്നത് കാണികള്‍ക്കു ഏറെ ഗുണം ചെയ്യുമെന്നാണ് ഐ.പി.എല്‍. സംഘാടക സമിതിയുടെ നിലപാട്. കമന്ററി ടീമിലോ ടിവി എക്സ്പര്‍ട്ടായോ ഹര്‍ഭജന് സൗകര്യം പോലെ പ്രവര്‍ത്തിക്കാമെന്നും സ്റ്റാര്‍ ഇന്ത്യ വക്താവ് വ്യക്തമാക്കി. ഈ സീസണില്‍ കളിക്കില്ലെന്നു നേരത്തെ തന്നെ സൂചനയുണ്ടായിരുന്ന ഹര്‍ഭജന്‍ ഐ.പി.എല്ലില്‍ ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ വിദഗ്ധ സംഘത്തില്‍ തുടര്‍ന്നു പ്രവര്‍ത്തിക്കാനും സാധ്യതയുണ്ട്.

ട്വിറ്ററിലൂടെ ഇന്നലെയാണ് താരം മത്സരത്തില്‍ പങ്കെടുക്കുന്നില്ലെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയത്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു. ഒപ്പം ടീമിനും ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ കാശി വിശ്വനാഥനും എല്ലാ ഭാവുകങ്ങളും ഭാജി ആശംസിച്ചു.

ഐ.പി.എല്‍. മത്സരങ്ങളുടെ തുടക്കം മുതല്‍ തന്നെ സൂപ്പര്‍ കിങ്സിന്റെ ഭാഗമായിരുന്ന സുരേഷ് റെയ്ന നാട്ടിലേക്കു മടങ്ങിയത് ടീമിന് വന്‍ തിരിച്ചടിയായിരുന്നു. തൊട്ട് പിന്നാലേ ഹര്‍ഭജനും മടങ്ങുന്നത് നായകന്‍ ധോണിയുടെ മേല്‍ അമിത ഭാരമാകുമെന്നാണു വിലയിരുത്തല്‍.

ഐ.പി.എല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തുള്ള ഹര്‍ഭജന്റെ പിന്മാറ്റം ടീമിന് വലിയ നഷ്ടം തന്നെയാണ്. 150 വിക്കറ്റുകളാണ് ഐ.പി.എല്ലില്‍ ഭാജി ആകെ നേടിയത്. മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്ന ഹര്‍ഭജനെ 2018 ലെ താര ലേലത്തിലാണു ചെന്നൈ സ്വന്തമാക്കിയത്. ചെന്നൈ ടീം ആ സീസണിലെ ചാമ്പ്യന്മാരായതിലും 2019 ലെ റണ്ണറപ്പ് ആയതിലും ഹര്‍ഭജന്റെ സ്വധീനം വളരെ വലുതാണ്. പവര്‍പ്ലേകളിലും മധ്യ ഓവറുകളിലും ധോണിയുടെ പ്രധാന ആയുധവും ഹര്‍ഭജനായിരുന്നു.

ഇടംകൈയ്യന്‍ സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജ, മിച്ചല്‍ സാന്റ്നര്‍ എന്നിവരും ലെഗ് സ്പിന്നര്‍മാരായ പീയുഷ് ചൗള, കരണ്‍ ശര്‍മ, ഇമ്രാന്‍ താഹിര്‍, പാര്‍ട്ട് ടൈം സ്പിന്നര്‍ കേദാര്‍ ജാദവ് എന്നിവരുമാണു സൂപ്പര്‍ കിങ്സില്‍ ഇപ്പോഴുള്ള മറ്റു സ്പിന്നര്‍മാര്‍. ഇനി കേദാര്‍ ജാദവ് മാത്രമാണ് ടീമില്‍ ഓഫ് സ്പിന്നറായുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE