വിദ്വേഷ പ്രസംഗം; പിസി ജോർജിനെതിരെ നടപടി ആവശ്യപ്പെട്ട് എസ്‌വൈഎസ്‌

By News Desk, Malabar News
pc-george
Ajwa Travels

മലപ്പുറം: സമാധാന ജീവിതത്തിനും സാമുദായിക സൗഹാർദ്ദത്തിനും കീർത്തി കേട്ട കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് കളമൊരുക്കുന്ന വിധം പ്രസംഗം നടത്തിയ പിസി ജോർജിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സുന്നീ യുവജനസംഘം ഈസ്‌റ്റ് ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സംസ്‌ഥാന സെക്രട്ടറിമാരായ അബ്‌ദുസ്സമദ് പൂക്കോട്ടൂർ, ഹംസ റഹ്‌മാനി കൊണ്ടിപ്പറമ്പ്, ജില്ലാ ജനറൽ സെക്രട്ടറി സലീം എടക്കര, ട്രഷറർ അബ്‌ദുൽ ഖാദിർ ഫൈസി കുന്നുംപുറം എന്നിവർ സംസ്‌ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു.

മത- ജാതി വിവേചനങ്ങളില്ലാതെ മാനുഷിക പരിഗണന ഉയർത്തിപിടിച്ച് സാമൂഹികോദ്ധാരണം കൂടി മുദ്രയാക്കിയവരെയും വ്യാവസായിക മേഖലയെയും വിഷം തുപ്പി മലീമസമാക്കുന്ന ജോർജ് ഇതര സമുദായങ്ങളെ വന്ധീകരിക്കാൻ മുസ്‌ലീങ്ങൾ ഭക്ഷണത്തിൽ വിഷം കലർത്തുന്നുവെന്ന പരാമർശത്തിന് തെളിവ് ഹാജരാക്കാൻ തയ്യാറാകണമെന്നും സങ്കുചിത താൽപര്യങ്ങൾക്ക് വേണ്ടി മനോനില തെറ്റിയ വിധം സംസാരിക്കുന്ന ഇയാളെ ജയിലിലടക്കാൻ മുഖ്യമന്ത്രി ആർജവം കാണിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

ഇന്നലെ വൈകുന്നേരം നടന്ന അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ വച്ചാണ് പിസി ജോര്‍ജ് മുസ്‌ലിം വിരുദ്ധ പ്രസംഗം നടത്തിയത്. കച്ചവടം നടത്തുന്ന മുസ്‌ലിങ്ങള്‍ പാനീയത്തില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നുവെന്നും, മുസ്‌ലിങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇന്ത്യ മുസ്‌ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നുമാണ് പിസി ജോർജ് തന്റെ പ്രസംഗത്തിൽ വ്യക്‌തമാക്കിയത്‌. ഈ പരാമർശത്തിന് പിന്നാലെ പിസി ജോർജിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.

Most Read: സംസ്‌ഥാനത്തെ പെട്രോൾ പമ്പുകളിൽ അളവിൽ ക്രമക്കേട് നടക്കുന്നു; മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE