ആശുപത്രി കിടക്കയിലും ഇഷ്‌ട ഗാനം ആസ്വദിച്ച് പാടി കുരുന്ന്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

By Desk Reporter, Malabar News
He sang his favorite song in a hospital bed
Ajwa Travels

കുഞ്ഞുങ്ങളെ സംബന്ധിച്ച് അവർ ജീവിക്കുന്ന ആ നിമിഷമാണ് അവർക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഇന്നലെകൾ അവരെ വേട്ടയാടാറില്ല, ഭാവിയെക്കുറിച്ചുള്ള ആകുലതകളില്ല, ഓരോ നിമിഷവും സ്വയം സന്തോഷിച്ചും മറ്റുള്ളവരെ സന്തോഷിപ്പിച്ചും അവരങ്ങനെ നിറഞ്ഞു നിൽക്കും. ഇപ്പോഴിതാ ആശുപത്രി കിടക്കയിലും തന്റെ രോഗത്തെ കുറിച്ചോ അസ്വസ്‌ഥതകളെ കുറിച്ചോ ആശങ്കപ്പെടാതെ ഇഷ്‌ട ഗാനം ആസ്വദിച്ച് പാടി ആളുകളുടെ ഹൃദയം കീഴടക്കുകയാണ് ഒരു കുഞ്ഞ്.

മിഗുവെൽ എന്ന കൊച്ചു ബാലനാണ് താരം. തനിക്ക് ഇഷ്‌ടപ്പെട്ട ഗാനം ടിവിയിൽ വന്നതും ഒരു സ്‌പൂൺ മൈക്ക് ആക്കി അവനും പാടാൻ തുടങ്ങി. ഗ്യാസ്ട്രോ എന്റൈറ്റിസ് ചികിൽസക്കായാണ് മിഗുവെലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിരീക്ഷണ വിഭാഗത്തിൽ കഴിയുകയായിരുന്ന മിഗുവെൽ എല്ലാം മറന്ന് തന്റെ പ്രിയ ഗാനം സന്തോഷത്തോടെ പാടി.

ഗായകനും ഗാനരചയിതാവുമായ പെരികിൾസ് ഫാരിയ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വീഡിയോ പങ്കുവെച്ചതോടെയാണ് മിഗുവെൽ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇപ്പോൾ ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ആയി മിഗുവൽ വീട്ടിൽ ആണെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്‌തമാക്കിയിട്ടുണ്ട്‌.

മിഗുവെലിന്റെ ആലാപന വീഡിയോക്ക് ട്വിറ്ററിൽ ഏകദേശം 90,000ത്തോളം വ്യൂസും മൂവായിരത്തോളം ലൈക്കുകളും ലഭിച്ചു. നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ വന്നത്. സെലിബ്രിറ്റികളടക്കം നിരവധി പേർ വീഡിയോ ഷെയർ ചെയ്‌തിട്ടുമുണ്ട്‌.

Most Read:  രണ്ടുജോഡി വസ്‌ത്രവും അംബാസിഡർ കാറും; 17 വർഷമായി ജീവിതം കാടിനുള്ളിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE