ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി രാജസ്‌ഥാൻ; ഒന്നേകാൽ കോടി കുടുംബങ്ങൾക്ക് പ്രയോജനപ്പെടും

By Trainee Reporter, Malabar News
Ajwa Travels

ജയ്‌പൂർ: സംസ്‌ഥാനത്തെ പാവപ്പെട്ട കുടുംബങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി രാജസ്‌ഥാൻ. സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ചികിൽസ സഹായം ലഭ്യമാക്കുന്ന ആയുഷ്‌മാൻ ഭാരത് മഹാത്‌മാ ഗാന്ധി സ്വസ്‌ത്യ ഭീമാ യോജനാ പദ്ധതിക്ക് രാജസ്‌ഥാൻ സർക്കാർ ശനിയാഴ്‌ചയാണ് തുടക്കമിട്ടത്. ഒന്നേകാൽ കോടിയോളം വരുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് പദ്ധതി സഹായകരമാകും.

1,800 കോടി രൂപയുടെ എസ്‌റ്റിമേറ്റാണ് പദ്ധതിക്ക് വേണ്ടി തയാറാക്കിയിരിക്കുന്നത്. പദ്ധതിയുടെ 80 ശതമാനം ഫണ്ടും സംസ്‌ഥാന സർക്കാരാണ് നൽകുന്നത്. 400 കോടി രൂപ കേന്ദ്ര സർക്കാരും നൽകും.

ആരോഗ്യ ഇൻഷുറൻസ് വഴി ഉപഭോക്‌താക്കളായ 1.10 കോടിയോളം വരുന്ന കുടുംബങ്ങൾക്ക് പ്രതിവർഷം 5 ലക്ഷം രൂപ വരെ ചികിൽസ സഹായമായി ലഭിക്കും. സംസ്‌ഥാനത്തിന്റെ മൂന്നിൽ രണ്ട് വിഭാഗം ജനങ്ങൾക്കും പദ്ധതിയിലൂടെ ഗുണം ലഭിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് മാദ്ധ്യമങ്ങളോട് പറഞ്ഞു.

Read also: തളരാത്ത മനസുമായി രാജപ്പൻ; വേമ്പനാടിന്റെ കാവലാളിന് അഭിനന്ദനവുമായി പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE