സംസ്‌ഥാനത്ത് നാളെ അതിശക്‌തമായ മഴ; 6 ജില്ലകളിൽ ഓറഞ്ച് അലർട്

By Team Member, Malabar News
Heavy rain In Kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ അതിശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് നാളെ സംസ്‌ഥാനത്തെ 6 ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട് പ്രഖ്യാപിച്ചത്.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിൽ തെക്കൻ കേരളത്തിന് സമീപത്ത് കൂടി സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ കേന്ദ്രം വിലയിരുത്തുന്നത്. കൂടാതെ നിലവിൽ ശ്രീലങ്കൻ തീരത്തുള്ള ന്യൂനമർദ്ദം പടിഞ്ഞാറൻ ദിശയിൽ സ‍ഞ്ചരിച്ച് കന്യാകുമാരി കടന്ന് അറബിക്കടലില്‍ എത്തുെമെന്നാണ് നിഗമനം.

അടുത്ത രണ്ട് ദിവസത്തേക്ക് കേരളത്തിൽ കനത്ത മഴ തുടരുമെന്നാണ് സൂചന. മധ്യ, തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക്‌ സാധ്യതയുണ്ട്. ശക്‌തമായ മഴക്കൊപ്പം തന്നെ ഉയർന്ന തിരമാലക്കും, ഇടിമിന്നലിനും, കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി. കൂടാതെ ഇന്ന് രാത്രി മുതൽ മൽസ്യ തൊഴിലാളികൾ കടലിൽ പോകുന്നതിനും അധികൃതർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Read also: ദത്ത് കേസ്; പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE