സൗദി; വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയെന്ന് അധികൃതര്‍

By Team Member, Malabar News
Malabarnews_saudi
Representational image
Ajwa Travels

റിയാദ് : സൗദിയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്‌ച വരെ മഴ തുടരുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും വെള്ളിയാഴ്‌ച വരെ ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ട്. ജനറല്‍ അതോറിറ്റി ഓഫ് മെറ്റിരിയോളജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷനാണ് കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്. ഇതിനെത്തുടര്‍ന്ന് ശക്തമായ മഴ മൂലം ഉണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങളെ കുറിച്ച് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രാജ്യത്ത് മക്ക, അസീര്‍, ജിസാന്‍, അല്‍ ബഹ എന്നീ സ്ഥലങ്ങളില്‍ ശക്തമായ മഴയോടൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിപ്പ് നല്‍കി. ഒപ്പം തന്നെ വേഗതയേറിയ കാറ്റിനും സാധ്യതയുണ്ട്. കനത്ത മഴ മൂലം പലയിടങ്ങളിലും വെള്ളക്കെട്ട് ഉണ്ടാകാനിടയുണ്ട്. മദീന, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ മിതമായ മഴയും വേഗതയേറിയ കാറ്റും ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിപ്പ് നല്‍കിയിട്ടുണ്ട്.

Read also : ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE