കാസർഗോഡ് വനമേഖലയിൽ ഹെലികോപ്റ്റർ നിരീക്ഷണം നടത്തി

By Staff Reporter, Malabar News
helicopter-surveillance
Representational Image
Ajwa Travels

കാസർഗോഡ്: സംസ്‌ഥാന പൊലീസിന്റെ ഹെലികോപ്റ്റർ ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ ആകാശ നിരീക്ഷണം നടത്തി. വനമേഖലകളിൽ അടക്കം നിരീക്ഷണം ശക്‌തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പെരിയ കേന്ദ്ര സർവകലാശാല ഹെലിപാഡിലിറങ്ങിയ ഹെലികോപ്റ്ററിൽ ജില്ലാ പൊലീസ് മേധാവി ഡി ശിൽപ, ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി കെ ഹരിശ്‌ചന്ദ്ര നായിക് എന്നിവരാണ് ഉണ്ടായിരുന്നത്.

തലപ്പാടി മുതൽ ചിറ്റാരിക്കൽ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ പാലാവയൽ വരെയുള്ള കർണാടക അതിർത്തി പ്രദേശങ്ങളിലും, മാവോയിസ്‌റ്റ് സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുള്ള വനമേഖലയിലും ഒന്നര മണിക്കൂറോളം സംഘം ആകാശ നിരീക്ഷണം നടത്തി.

Read Also: പലിശക്കാരന്റെ വീട്ടിൽ റെയ്‌ഡ്‌; രേഖകളും ആധാരങ്ങളും കണ്ടെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE