ഇഡി നടപടികള്‍ തടയണം; സിഎം രവീന്ദ്രന്റെ ഹരജി ഇന്ന് ഹൈക്കോടതിയില്‍

By Team Member, Malabar News
Malabarnews_cm raveendran
സിഎം രവീന്ദ്രൻ
Ajwa Travels

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്നെ ചോദ്യം ചെയ്യാനുള്ള എൻഫോഴ്‌സ്‌മെൻറ് നടപടിക്കെതിരെ സിഎം രവീന്ദ്രന്‍ സമര്‍പ്പിച്ച ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്‌റ്റിസ് വിജി അരുണ്‍ അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് ഹരജി പരിഗണിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള എൻഫോഴ്‌സ്‌മെൻറ് നടപടികള്‍ തടയണമെന്ന ആവശ്യവുമായാണ് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി സിഎം രവീന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നാലാം തവണയും നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ രവീന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അതേസമയം തന്നെ അന്വേഷണത്തിന്റെ പ്രാരംഭഘട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്നും, അതിനാല്‍ തന്നെ രവീന്ദ്രനെ അറസ്‌റ്റ് ചെയ്യാനുള്ള നടപടികള്‍ നിലവിലില്ലെന്നും ഇഡി കോടതിയില്‍ വ്യക്‌തമാക്കിയിട്ടുണ്ട്.

Read also : സ്വപ്‌നാ സുരേഷിനെ ചോദ്യം ചെയ്യല്‍; ജയില്‍ ഡിജിപിയുടെ ഹരജി ഹൈക്കോടതി സ്വീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE