കൊച്ചി: ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബു അറസ്‌റ്റിൽ. എറണാകുളം നോര്‍ത്ത് പറവൂര്‍ പോലീസാണ് അറസ്‌റ്റ് ചെയ്‌തത്. ഹലാല്‍ സ്‌റ്റിക്കര്‍ വിവാദത്തില്‍ വര്‍ഗീയപരമായി സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പോസ്‌റ്റിട്ടു എന്ന പരാതിയിലാണ് ആര്‍വി ബാബുവിന്റെ അറസ്‌റ്റ്. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇയാൾക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 153 എ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്.
കടയിൽ പതിപ്പിച്ച ഹലാല്‍ സ്‌റ്റിക്കർ നീക്കണമെന്നാവശ്യപ്പെട്ട് കുറുമശേരിയിലെ ബേക്കറിയുടമക്ക് ഹിന്ദു ഐക്യവേദി കത്ത് നല്‍കിയിരുന്നു. ഉടമയുടെ പരാതിയില്‍ നാല് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകർ അറസ്‌റ്റിലാവുകയും ചെയ്‌തിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു ആര്‍വി ബാബുവിന്റെ വിവാദ വീഡിയോ. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പോലീസ് ഇയാൾക്കെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു.
Read also: നിപ്‌മറിന് വീണ്ടും തുക അനുവദിച്ചു; മികവിന്റെ കേന്ദ്രമാക്കുക ലക്ഷ്യം