ഭക്ഷണ ശാലകളിലെ ഹലാൽ സമ്പ്രദായവും ബോർഡും ഒഴിവാക്കണം; ബിജെപി

By Staff Reporter, Malabar News
halal-should-be-banned
Ajwa Travels

തിരുവനന്തപുരം: പൊതുസ്‌ഥലങ്ങളിലെ ഭക്ഷണ ശാലകളിൽ വച്ചിരിക്കുന്ന ഹലാൽ സമ്പ്രദായവും ബോർഡും സംസ്‌ഥാന സർക്കാർ നിരോധിക്കണമെന്ന് ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി പി സുധീർ. മുത്തലാഖ് പോലൊരു ദുരാചാരമാണ് ഹലാലെന്ന് തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ സുധീർ പറഞ്ഞു. ഹലാൽ ഒരു മതപരമായ ആചാരമാണെന്ന് ബിജെപി വിശ്വസിക്കുന്നില്ല. ഇസ്‌ലാമിക പണ്ഡിതൻമാർ പോലും ഇതിനെ അനുകൂലിക്കുമെന്ന് തോന്നുന്നില്ല.

ഇതിന് മതത്തിന്റെ മുഖാവരണം നൽകി കൊണ്ട് കേരളത്തിന്റെ പൊതുസമൂഹത്തിൽ വർഗീയ അജണ്ട നടപ്പാക്കാൻ തീവ്രവാദ സംഘടനകൾ ശ്രമിക്കുകയാണ്. അതിന് വേണ്ടി മതത്തെ കൂട്ടുപിടിക്കുകയാണ് അവർ. ആ തീവ്രവാദ സംഘടനകൾക്ക് ഇടതുപക്ഷ സർക്കാർ കൂട്ടുനിൽക്കുന്ന അപകടകരമായ രാഷ്‌ട്രീയ സാഹചര്യമാണ് കേരളത്തിൽ നിലവിലുള്ളതെന്നും സുധീർ പറഞ്ഞു.

അതേസമയം ഹലാല്‍ ഭക്ഷണ വിവാദവുമായി ബന്ധപ്പെട്ട് ബിജെപി വക്‌താവ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്‌റ്റ് പിന്‍വലിച്ചു. തന്റെ വ്യക്‌തിപരമായ അഭിപ്രായമാണ് താൻ പങ്കുവച്ചതെന്നും, എന്നാല്‍ അതിന്റെ ഉദ്ദേശശുദ്ധി മനസിലാക്കാതെയാണ് മാദ്ധ്യമങ്ങൾ വാർത്തകൾ നൽകിയതെന്നും പറഞ്ഞുകൊണ്ടാണ് പോസ്‌റ്റ് പിൻവലിച്ചത്. നേരത്തെ ബിജെപി നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി സന്ദീപ് കുറിപ്പെഴുതിയതോടെ നേതൃത്വം പ്രതിസന്ധിയിൽ ആയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

Read Also: പഞ്ചാബ് തിരഞ്ഞെടുപ്പ്; അമരീന്ദർ സിംഗ് പട്യാലയിൽനിന്ന് ജനവിധി തേടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE