വീട്ടമ്മയായ യുവതി ക്വാറിക്കുളത്തില്‍ മരിച്ച നിലയില്‍

By News Desk, Malabar News
Family of five found dead in Kannur
Representational Image
Ajwa Travels

കല്‍പ്പറ്റ: കാണാതായ വീട്ടമ്മയായ യുവതിയെ വീടിനടുത്തുള്ള ക്വാറിക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടി കുന്നമ്പറ്റ പെരിഞ്ചിറ സതീഷ്‌കുമാറിന്റെ ഭാര്യ മഞ്‌ജു (29) വാണ് മരിച്ചത്. ചൊവ്വാഴ്‌ച രാവിലെ എട്ടരയോടെ സമീപവാസിയാണ് മൃതദേഹം ആദ്യം കണ്ടത്.

മടക്കിമലയില്‍ താമസിക്കുന്ന അമ്മയ്‌ക്ക്‌ സുഖമില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൂട്ടുപോകണമെന്ന് പറഞ്ഞ് ഞായറാഴ്‌ച ഭര്‍തൃവീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു മഞ്‌ജു. പിന്നീട് കോഴിക്കോട് എത്തിയെന്നും മുറിയെടുത്ത് താമസിക്കുകയാണെന്നും തിങ്കളാഴ്‌ച അമ്മയുമായി ഡോക്‌ടറെ കാണുമെന്നും ഭര്‍ത്താവ് സതീഷിനെ മഞ്‌ജു വിളിച്ചറിയിച്ചിരുന്നു. തിങ്കളാഴ്‌ച ഉച്ചയോടെ തന്നെ മടങ്ങുമെന്നും അറിയിച്ചിരുന്നു.

ഇതിന് ശേഷം ഭര്‍ത്താവ് യുവതിയുടെ ഫോണിലേക്ക് വിളിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് സതീഷ് മേപ്പാടി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. അന്വേഷണം നടന്നു കൊണ്ടിരിക്കെയാണ് ചൊവ്വാഴ്‌ച മൃതദേഹം കണ്ടെത്തിയത്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും സ്‌ഥലത്ത് പരിശോധന നടത്തി. മഞ്‌ജുവിന്റെതെന്ന് കരുതുന്ന ബാഗും ചെരുപ്പും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്.

എന്നാല്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടില്ല. ഇന്‍ക്വസ്‌റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വൈഗ, വേദിക എന്നിവരാണ് മഞ്‌ജുവിന്റെ മക്കള്‍.

National News: തീവ്രവാദ ഗ്രൂപ്പുകൾ ലക്ഷ്യമിട്ട 14 യുവാക്കളെ തിരികെ കൊണ്ടുവന്നു; കശ്‌മീർ പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE