രാജ്യത്ത് എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കേണ്ടതില്ല; ഐസിഎംആര്‍

By Team Member, Malabar News
Malabarnews_covid vaccine
Representational image
Ajwa Travels

ന്യൂഡെല്‍ഹി : രാജ്യത്തെ എല്ലാ ആളുകള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കേണ്ടതിന്റെ ആവശ്യമില്ലെന്ന് വ്യക്‌തമാക്കി ഐസിഎംആര്‍ ഡയറക്‌ടർ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ. കോവിഡ് വ്യാപനത്തിന്റെ ശൃംഖല തകര്‍ക്കുകയാണ് പ്രധാന ലക്ഷ്യമെന്നും, അതിനാല്‍ തന്നെ നൽകേണ്ടവര്‍ക്ക് മാത്രം വാക്‌സിന്‍ നല്‍കിയാല്‍ മതിയാകും എന്നാണ് അദ്ദേഹം പറഞ്ഞത്. അത്തരത്തില്‍ വാക്‌സിന്‍ സമൂഹത്തില്‍ എത്തിക്കുമ്പോള്‍ തന്നെ രോഗവ്യാപനം ഉണ്ടാകുന്നത് തടയാന്‍ കഴിയും, പിന്നെ എന്തിനാണ് രാജ്യത്ത് എല്ലാവർക്കും വാക്‌സിന്‍ നല്‍കുന്നതെന്നാണ് അദ്ദേഹം വ്യക്‌തമാക്കിയത്.

കോവിഡ് രോഗബാധ ഉണ്ടായവര്‍ക്കും, രോഗമുക്‌തി നേടിയവര്‍ക്കും വാക്‌സിന്‍ നല്‍കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കേണ്ട കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ നേരത്തെ അറിയിച്ചിരുന്നു. നിലവില്‍ 25-30 കോടി ജനങ്ങള്‍ക്ക് മുന്‍ഗണന അനുസരിച്ചു വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ രാജ്യത്ത് നിലവില്‍ വാക്‌സിന്‍ സംഭരണത്തിനും വിതരണത്തിനുമായുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വാക്‌സിന്‍ വിതരണം തുടങ്ങിയാലും രോഗം നിയന്ത്രിക്കുന്നതിന് മാസ്‌കിന്റെ ഉപയോഗവും, സാമൂഹിക അകലവും പ്രധാനപ്പെട്ട ഘടകങ്ങള്‍ ആണെന്നും, അക്കാര്യത്തില്‍ പൊതുജനങ്ങളെ സര്‍ക്കാര്‍ ബോധവാൻമാരാക്കണമെന്നും ഡോ. ബല്‍റാം ഭാര്‍ഗവ വ്യക്‌തമാക്കി.

Read also : രാജ്യത്ത് പാചക വാതക വിലയിൽ വർധനവ്; ഗാർഹിക സിലിണ്ടറിന് 651 രൂപ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE