ഏത് വിദഗ്‌ധനും ബിജെപി ആയാൽ ആ സ്വഭാവം കാണിക്കും, ഇ ശ്രീധരന്റേത് ജൽപനങ്ങൾ; മുഖ്യമന്ത്രി

By Desk Reporter, Malabar News
Pinarayi-Vijayan against KT Jaleel
Ajwa Travels

പാലക്കാട്: പാലക്കാട്ടെ ബിജെപി സ്‌ഥാനാർഥിയായ ഇ ശ്രീധരന് എതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇ ശ്രീധരൻ എഞ്ചിനിയറിങ് രംഗത്തെ വിദഗ്‌ധനായിരുന്നു. എന്നാൽ ഏത് വിദഗ്‌ധനും ബിജെപിയിൽ ചേർന്നാൽ ആ പാർട്ടിയുടെ സ്വഭാവം കാണിക്കുമെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.

ഇ ശ്രീധരന്‍ നമ്മുടെ രാജ്യത്തെ ഒരു പ്രധാന വിദഗ്‌ധനായിരുന്നല്ലോ. അതിന്റെ ഭാഗമായുള്ള കാര്യങ്ങള്‍ ചെയ്‌തിരുന്നു. എന്നാല്‍ ഏത് വിദഗ്‌ധനും ബിജെപി ആയാല്‍ ആ പാർട്ടിയുടെ സ്വഭാവം കാണിക്കും. അതിന്റെ ഭാഗമായി എന്തും വിളിച്ച് പറയാൻ പറ്റുന്ന അവസ്‌ഥയിലേക്ക് അദ്ദേഹം എത്തിയിട്ടുണ്ടാകും. അദ്ദേഹത്തിന് മറുപടി നല്‍കാന്‍ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തു നില്‍ക്കുന്നതാവും നല്ലത്. കാരണം അത്തരത്തിലുള്ള ജല്‍പനങ്ങളാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് വന്നുകൊണ്ടിരിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതുപക്ഷത്തെ തകർക്കാൻ ബിജെപിയും കോൺഗ്രസും ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇടതിനെ ഇല്ലാതാക്കാൻ വേണ്ടി ഇവർ ഒരുമിച്ച് തീവ്ര ശ്രമം നടത്തുകയാണെന്നും സർക്കാരിനെതിരെ വ്യാജ ആരോപണങ്ങൾ കെട്ടിച്ചമക്കുക ആണെന്നും അദ്ദേഹം പാലക്കാട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ കേവലമായ വാഗ്‌ദാനങ്ങളല്ലെന്നും അവ നടപ്പാക്കാൻ ഉള്ളവയാണെന്നും അഞ്ച് വർഷം കൊണ്ട് എൽഡിഎഫിന് ജനങ്ങളെ ബോധ്യപ്പെടുത്താനായി. ഓരോ വർഷവും പ്രകടന പത്രികയിൽ പറഞ്ഞ എത്ര കാര്യങ്ങൾ നടപ്പാക്കാനായി എന്ന പ്രോഗ്രസ് റിപ്പോർട് പുറത്ത് വിട്ടു.

നാല് വർഷവും ഇത് തുടർന്നു. ഇത്തവണ അഞ്ചാം വർഷമാണ്. പ്രകടന പത്രികയിൽ പറഞ്ഞ 600 കാര്യങ്ങളിൽ 570 എണ്ണം പൂർത്തിയാക്കാനായി. പ്രകൃതി ദുരന്തങ്ങൾക്കും ഇപ്പോഴും തുടരുന്ന കോവിഡ് മഹാമാരിക്കും ഇടയിലാണ് ഇതെല്ലാം സാധ്യമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ശബരിമലയിൽ സര്‍ക്കാരിന് ആശങ്കയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ ശബരിമലയിൽ ഒരു പ്രശ്‌നവുമില്ല. അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കാം. അന്തിമ വിധിയിൽ പ്രശ്‌നമുണ്ടെങ്കിൽ അപ്പോൾ എല്ലാവരോടും ചർച്ച ചെയ്യാം. ശബരിമല ഉപയോഗിച്ച് ജനങ്ങളെ സ്വാധീനിക്കാണ് ചിലർ ശ്രമിക്കുന്നത്. വലിയ തോതിലുള്ള വ്യാജ ആരോപണങ്ങൾ സർക്കാരിന് നേരെ ഉയർത്തുന്നു. കെട്ടിച്ചമച്ച വാർത്തകൾ നൽകുന്നു. സർക്കാരിനെതിരെ വഴിവിട്ട നടപടിക്ക് നീങ്ങുന്നുവെന്നും പിണറായി ആരോപിച്ചു.

Also Read:  ഇവർ എന്താണ് കാണിക്കുന്നത്? ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ ‘റിപ്പ്ഡ് ജീൻസ്’ പ്രസ്‌താവനയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE