കാലാവസ്‌ഥ അനുകൂലമായാല്‍ തൃശൂർ പൂരം വെടിക്കെട്ട് ഇന്ന്

By Trainee Reporter, Malabar News
thrissur-pooram
Representational Image
Ajwa Travels

തൃശൂർ: കാലാവസ്‌ഥ അനുകൂലമായാല്‍ ഇന്ന് വൈകീട്ട് തൃശൂരില്‍ പൂരത്തിന്റെ വെടിക്കെട്ട് നടന്നേക്കും. വൈകിട്ട് നാലിന് നടത്താനാണ് തീരുമാനം. ഇന്നലെ നഗരത്തിൽ മഴയൊഴിഞ്ഞ സാഹചര്യം കണക്കിലെടുത്തും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പരിഗണിച്ചുമാണ് തീരുമാനം. ദേവസ്വങ്ങളും ജില്ലാ ഭരണകൂടവും തമ്മിൽ ധാരണയായിട്ടുണ്ട്.

പൂരം നാളിൽ പുലർച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ടാണ് പലതവണയായി മാറ്റിവെച്ചത്. പകൽപ്പൂരം കഴിഞ്ഞു അന്ന് രാത്രി വെടിക്കെട്ട് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. അന്നും മഴ പെയ്‌തതോടെ അടുത്ത ദിവസത്തേക്ക് തീരുമാനിച്ചു. ഇതും മാറ്റിവെക്കുകയായിരുന്നു.

Most Read: കോഴിക്കോട് വീട്ടമ്മ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE