കോഴിക്കോട് വീട്ടമ്മ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

By News Desk, Malabar News
Kozhikode housewife dies; Suspected of food poisoning
Representational Image
Ajwa Travels

കോഴിക്കോട്: നാദാപുരം ചിയ്യൂരിൽ വീട്ടമ്മ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. കരിമ്പലംകണ്ടി മൊയ്‌ദുവിന്റെ ഭാര്യ സുലൈഖയാണ് (44) മരിച്ചത്. ചെമ്മീൻ കറിയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റു എന്നാണ് സംശയം. ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

മൃതദേഹം പോസ്‌റ്റുമോർട്ടം ചെയ്യും. പോസ്‌റ്റുമോർട്ടം റിപ്പോർട് വന്നതിന് ശേഷം മാത്രമേ മരണകാരണം സ്‌ഥിരീകരിക്കാനാകൂ. ബുധനാഴ്‌ച രാത്രിയാണ് യുവതിക്ക് വയറിളക്കവും ഛർദിയുമുണ്ടായത്. ഈ ദിവസം ചെമ്മീൻ കറിയാണ് കഴിച്ചിരുന്നത്. തുടർന്ന് വടകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ച് ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.

Most Read: വിജയ് ബാബു മറ്റൊരു നാട്ടിലേക്ക് കടന്നതായി സംശയം; പാസ്‌പോർട്ട് റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE