അനധികൃത താമസക്കാരെ കരിമ്പട്ടികയിൽ പെടുത്തും; കുവൈത്ത്

By Desk Reporter, Malabar News
Kuwait_2020 Sep 14
Representational Image
Ajwa Travels

കുവൈത്ത് സിറ്റി: സർക്കാർ അനുവദിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ രാജ്യത്ത് തുടരുന്ന അനധികൃത താമസക്കാർക്ക് എതിരെ നടപടിയെടുക്കാൻ കുവൈത്ത്. പിടിയിലാകുന്ന അനധികൃത താമസക്കാർക്കെതിരെ പിഴ ചുമത്തുമെന്നും കരിമ്പട്ടികയിൽ പെടുത്തുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ താമസാനുമതികാര്യ വിഭാഗം അസി. അണ്ടർസെക്രട്ടറി മേജർ ജനറൽ അൻ‌വർ അൽ ബർജാസ് പറഞ്ഞു.

പിഴയില്ലാതെയും പുതിയ വിസയിൽ കുവൈത്തിൽ തിരിച്ചുവരാനുള്ള സൗകര്യത്തോടെയും കൊണ്ടുവന്ന പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ രാജ്യത്ത് അനധികൃതമായി തങ്ങുന്നവരെ, കുവൈത്തിൽ തിരിച്ചുവരാനാകാത്തവിധം കരിമ്പട്ടികയിലും ഉൾപ്പെടുത്തും. വിമാനസർവീസുകൾ പുനരാരംഭിക്കുന്നതോടെ അനധികൃത താമസക്കാരെ പിടികൂടാനുള്ള ക്യാമ്പയിൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE