ആരിക്കാടി പുഴയിൽ അനധികൃത മണൽക്കടത്ത്; തോണി പിടിച്ചെടുത്ത് നശിപ്പിച്ചു

By Trainee Reporter, Malabar News
Illegal sand smuggling
Representational Image
Ajwa Travels

കാസർഗോഡ്: അനധികൃത മണൽക്കടത്തിന് ഉപയോഗിച്ച തോണി പോലീസ് പിടിച്ചെടുത്ത് നശിപ്പിച്ചു. ആരിക്കാടി പുഴയിൽ മണൽക്കടത്തിന് ഉപയോഗിക്കുന്ന തോണിയാണ് കുമ്പള പോലീസ് പിടിച്ചെടുത്തത്. രജിസ്‌ട്രേഷൻ ഇല്ലാത്ത ഈ തോണി അനധികൃതമായി മണൽ കടത്തുന്നതിന് ഉപയോഗിക്കുന്നതാണെന്ന് പോലീസ് അറിയിച്ചു.

തോണിയുടെ സമീപത്ത് ചാക്കിൽ പുഴ മണലും സൂക്ഷിച്ചിരുന്നു. ഇവിടെ നിന്ന് മണൽ കടത്തുന്നുവെന്ന വ്യാപക പരാതിയെ തുടർന്നാണ് പരിശോധന കർശനമാക്കിയത്. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ കുമ്പള സ്‌റ്റേഷൻ സിഐ ആർ പ്രശോഭ്, എസ്‌ഐ വികെ അനീഷ്, സിപിഒ സുധീർ എന്നിവരാണ് പരിശോധന നടത്തിയത്.

Most Read: കൽപ്പാത്തി രഥോൽസവം; മന്ത്രിസഭാ യോഗം സ്‌പെഷ്യൽ ഉത്തരവ് ഇറക്കിയേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE