ന്യൂഡെൽഹി: ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി നീട്ടി. ചൊവ്വാഴ്‌ച പുറത്തിറക്കിയ സർക്കുലറിൽ, 2021-22 വർഷത്തേക്കുള്ള ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 15ലേക്ക് നീട്ടിയതായാണ് അറിയിച്ചത്.
കോവിഡ് വ്യാപനം കാരണം നികുതിദായകർ ചൂണ്ടിക്കാട്ടിയ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് ധനമന്ത്രാലയം അറിയിച്ചു.
ആദായനികുതി റിട്ടേണുകൾ കൂടാതെ, വിവിധ ഓഡിറ്റ് റിപ്പോർട്ടുകൾ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതിയും ധനമന്ത്രാലയത്തിന്റെ സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് നീട്ടിയിട്ടുണ്ട്.
2022 ഫെബ്രുവരി 15 ആണ് ഇതിന്റെ പുതിയ സമയപരിധി. രാജ്യത്തെ കോവിഡ് വ്യാപനം വീണ്ടും ശക്‌തമായ സാഹചര്യത്തിൽ ധനമന്ത്രാലയം സമയപരിധി നീട്ടിയേക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു.
Read Also: മുല്ലപ്പെരിയാർ; ഹരജികളിലെ അന്തിമ വാദം ഫെബ്രുവരിയിൽ ആരംഭിക്കും