വെള്ളച്ചാട്ടങ്ങളിൽ ഒഴുക്ക് വർധിച്ചു; വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം

By Trainee Reporter, Malabar News
palakkad news
Ajwa Travels

പാലക്കാട്: കനത്ത മഴയെ തുടർന്ന് ജില്ലയിലെ വെള്ളച്ചാട്ടങ്ങളിൽ ഒഴുക്ക് വർധിച്ചതിനാൽ അധികൃതർ കർശന നിയന്ത്രണം ഏർപ്പെടുത്തി. അപകട സാധ്യത മുന്നിൽ കണ്ടാണ് അധികൃതർ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി ശക്‌തമായ മഴയാണ് ലഭിച്ചത്.

വിനോദ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായ വാൽപാറ മല പ്രദേശങ്ങളിൽ ലഭിച്ച ശക്‌തമായ മഴയെ തുടർന്ന് മങ്കി ഫാൾസിൽ വെള്ളച്ചാട്ടത്തിന്റെ ഒഴുക്ക് വർധിച്ചു. ഇതോടെ മങ്കി ഫാൾസിൽ സഞ്ചാരികൾക്കായുള്ള ആന സവാരിയും നിർത്തിവെച്ചു. സമീപത്തെ അരുവി ഈ വർഷം രണ്ടാം തവണയാണ് നിറഞ്ഞ് കവിയുന്നത്.  ഉദുമലൈ പേട്ട തിരുമൂർത്തി മലയിലെ പഞ്ചലിംഗ അരുവിയിലും വെള്ളച്ചാട്ടത്തിന്റെ ഒഴുക്ക് വർധിച്ചിട്ടുണ്ട്.

ഉദുമലൈ പേട്ട, ധളി, തിരുമൂർത്തി മല ഭാഗങ്ങളിലെ പ്രദേശങ്ങളിൽ പെയ്‌ത ശക്‌തമായ മഴയാണ് വെള്ളച്ചാട്ടത്തിന്റെ ഒഴുക്ക് വർധിക്കാൻ കാരണം. വെള്ളച്ചാട്ടം കാണാൻ എത്തുന്ന സഞ്ചാരികൾ അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.

Read Also: സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE