ഇന്ത്യ-ചൈന വ്യാപാരം; ഇടപാടുകളിൽ 15.3 ശതമാനത്തിന്റെ വർധന

By Staff Reporter, Malabar News
india-china-trade-increases
Representational Image
Ajwa Travels

ന്യൂഡെൽഹി: നയതന്ത്രതലത്തിൽ പരസ്‌പരമുള്ള ഇരിപ്പുവശം ശരിയല്ലെങ്കിലും ഇന്ത്യ-ചൈന വ്യാപാര ഇടപാടിൽ 15.3 ശതമാനത്തിന്റെ വർധനയെന്ന് റിപ്പോർട്. ഈ വർഷം ആദ്യ മൂന്നുമാസം കൊണ്ട് 3196 കോടി ഡോളറിന്റെ ഇടപാടാണ് ഇരുരാജ്യങ്ങളും നടത്തിയതെന്ന് ചൈനീസ് കസ്‌റ്റംസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ഇക്കാലയളവിൽ ഇന്ത്യയിലേക്കുള്ള ചൈനയുടെ കയറ്റുമതി മുൻ വർഷം ഇതേ കാലയളവിനേക്കാൾ 28.3 ശതമാനം കൂടി 2710 കോടി ഡോളറിന്റേതാണ്. ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി 26.1 ശതമാനം ഇടിഞ്ഞ് 487 കോടി ഡോളറായി.

കഴിഞ്ഞ വർഷം ഇന്ത്യ-ചൈന വ്യാപാര ഇടപാട് റെക്കോർഡ് നിലയായ 12,500 കോടി ഡോളറിനു മുകളിൽ എത്തിയിരുന്നു. ചൈനയുടെ കയറ്റുമതി 46.2 ശതമാനം വർധിച്ച് 9752 കോടി ഡോളറിന്റേതായിരുന്നു. ഇന്ത്യയുടെ ചൈനയിലേക്കുള്ള കയറ്റുമതി 34.2 ശതമാനം കൂടി 2814 കോടി ഡോളറായും മാറി.

മൊബൈൽ ഫോൺ മരുന്നു നിർമാണത്തിനുള്ള ഘടകങ്ങൾ എന്നിവ ഇന്ത്യ പ്രധാനമായും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ചൈന ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് മുഖ്യമായും ഇരുമ്പയിരുമാണ്.

Read Also: സമരം തുടരും; നിലപാടിലുറച്ച് കെഎസ്ഇബി ഓഫിസേഴ്‌സ്‌ അസോസിയേഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE