കോവിഡ് ഇന്ത്യ; 8,077 രോഗമുക്‌തി, 6,563 രോഗബാധ, കേരളത്തിൽ 2,995 കേസുകൾ

By News Bureau, Malabar News
India COVID-19 cases
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,563 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 8,077 പേർ രോഗമുക്‌തി നേടിയപ്പോൾ 132 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു.

നിലവിൽ 82,267 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 572 ദിവസങ്ങൾക്കിടയിൽ ആദ്യമായാണ് സജീവ കേസുകളുടെ എണ്ണത്തിൽ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്.

രാജ്യത്തെ പുതിയ കോവിഡ് കേസുകളിൽ കൂടുതലും റിപ്പോർട് ചെയ്‌തിക്കുന്നത് കേരളത്തിലാണ്. കഴിഞ്ഞ ദിവസം 2,995 പേർക്കാണ് കേരളത്തിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. 49,065 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 4,160 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 11 പേർക്കുമാണ്.

അതേസമയം രാജ്യത്ത് ഒമൈക്രോൺ വ്യാപനവും ഭീഷണി ഉയർത്തുന്നുണ്ട്. 158 കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌തത്‌. കർണാടകയിൽ 5 പേർക്ക് പുതുതായി രോഗബാധ സ്‌ഥിരീകരിച്ചിരുന്നു. ഒമൈക്രോൺ വ്യാപന പശ്‌ചാത്തലത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.

രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. 137.67 കോടി വാക്‌സിൻ ഡോസുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്‌തത്‌.

Most Read: ഉത്തരേന്ത്യയിൽ അതിശൈത്യം; വ്യാഴാഴ്‌ച വരെ ശീത തരംഗത്തിന് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE