കോവിഡ് ഇന്ത്യ; 42,352 രോഗമുക്‌തി, 39,796 രോഗബാധ, 723 മരണം

By Staff Reporter, Malabar News
India-covid-update
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,796 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,05,85,229 ആയി ഉയർന്നു.

42,352 പേർ ഒരു ദിവസത്തിനിടെ രോഗമുക്‌തിയും നേടിയിട്ടുണ്ട്. 2,97,00,430 പേരാണ് ഇതുവരെയായി കോവിഡിൽ നിന്നും മുക്‌തി നേടിയത്. അതേസമയം 723 മരണങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. 4,02,728 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌.

നിലവിൽ 4,82,071 സജീവ കേസുകളാണ് ഉള്ളത്. വാക്‌സിനേഷൻ പുരോഗമിക്കുന്ന രാജ്യത്ത് ഇതുവരെ വിതരണം ചെയ്‌തത്‌ ആകെ 35,28,92,046 ഡോസ് വാക്‌സിനാണ്.

രാജ്യത്ത് ജൂലൈ 4 വരെ 41,97,77,457 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. ഇതിൽ 15,22,504 സാമ്പിളുകൾ ഇന്നലെ മാത്രം പരിശോധിച്ചതാണ്.

Most Read: ടിപിആർ താഴുന്നില്ല, ഇനിയും ഇളവ് അനുവദിക്കണോ? തീരുമാനം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE