കോവിഡ് ഇന്ത്യ; 13,058 പുതിയ കേസുകൾ, കേരളത്തിലെ രോഗബാധ 6,676

By News Bureau, Malabar News
Covid-india-update
Representational Image
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പുതുതായി റിപ്പോർട് ചെയ്‌തത്‌ 13,058 കേസുകൾ. 231 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.

19,470 പേർ രോഗമുക്‌തി നേടിയപ്പോൾ 164 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തു.

പുതിയ കേസുകളിൽ കൂടുതലും റിപ്പോർട് ചെയ്‌തിരിക്കുന്നത്‌ കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,676 പേർക്കാണ് കേരളത്തിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 11,023 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 60 പേർക്കുമാണ്. 68,668 സാമ്പിളുകളാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്.

നിലവിൽ 1,83,118 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചത്‌ 3,40,94,373 പേർക്കാണ്. ഇതിൽ 3,34,58,801 പേർ രോഗമുക്‌തി നേടിയപ്പോൾ കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌ 4,52,454 പേർക്കാണ്.

അതേസമയം രാജ്യത്തെ ആകെ വാക്‌സിനേഷൻ 98 കോടി പിന്നിട്ടു. 98,67,69,411 വാക്‌സിൻ ഡോസുകളാണ് ഇതുവരെയായി രാജ്യത്തുടനീളം വിതരണം ചെയ്‌തത്‌.

Most Read: ഇടമലയാർ അണക്കെട്ട്; കൂടുതൽ ഷട്ടറുകൾ ഉയർത്തേണ്ട സാഹചര്യമില്ലെന്ന് അധികൃതർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE