കോവിഡ് ഇന്ത്യ; 27,176 രോഗബാധ, കേരളത്തിൽ മാത്രം 15,876 കേസുകൾ

By Staff Reporter, Malabar News
covid india
Representational Image
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌ 27,176 പുതിയ കോവിഡ് കേസുകൾ. 38,012 പേർ രോഗമുക്‌തി നേടിയപ്പോൾ 284 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

16,10,829 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. സെപ്റ്റംബർ 14 വരെ രാജ്യത്തുടനീളം 54,60,55,796 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചി(ഐസിഎംആർ)ന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

3,33,16,755 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധ സ്‌ഥിരീകരിച്ചത്‌. ഇതിൽ 3,25,22,171 പേർ രോഗമുക്‌തിയും നേടിയിട്ടുണ്ട്. അതേസമയം രാജ്യത്ത് 4,43,497 ആളുകൾക്കാണ് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌.

നിലവിൽ 3,51,087 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

കേരളത്തിലാണ് ഇപ്പോൾ പ്രതിദിനം ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം 15,876 പേർക്കാണ് സംസ്‌ഥാനത്ത് വൈറസ് ബാധ സ്‌ഥിരീകരിച്ചത്‌. 1,05,005 സാമ്പിളുകളിൽ നിന്നുമാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 25,654 പേർ രോഗമുക്‌തി നേടിയപ്പോൾ 129 മരണങ്ങളും റിപ്പോർട് ചെയ്‌തു.

അതേസമയം രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 61,15,690 ഡോസ് വാക്‌സിനാണ് വിതരണം ചെയ്‌തത്‌. ഇതുവരെയായി 75,89,12,277 വാക്‌സിൻ ഡോസുകൾ രാജ്യത്തുടനീളം വിതരണം ചെയ്‌തതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

Most Read: സിപിഐക്ക് എതിരെ മുന്നണിയിൽ പരാതി നൽകാൻ ഒരുങ്ങി ജോസ് കെ മാണി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE