കോവിഡ് ഇന്ത്യ; 36,385 രോഗമുക്‌തി, 42,618 രോഗബാധ, 330 മരണം

By Staff Reporter, Malabar News
india-covid
Representational Image
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 42,618 പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 36,385 പേർ ഒരു ദിവസത്തിനിടെ രോഗമുക്‌തി നേടിയപ്പോൾ 330 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു.

നിലവിൽ 4,05,681 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

3,29,45,907 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധ സ്‌ഥിരീകരിച്ചത്‌. ഇതിൽ 3,21,00,001 ആളുകൾ ഇതുവരെയായി രോഗമുക്‌തി നേടിയിട്ടുണ്ട്. അതേസമയം 4,40,225 പേർക്കാണ് രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌.

രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ രാജ്യത്തുടനീളം 67,72,11,205 ഡോസ് വാക്‌സിൻ വിതരണം ചെയ്‌തതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,85,687 വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്‌തത്‌.

Most Read: കോൺഗ്രസിലെ പ്രശ്‌ന പരിഹാരം; ഇനിയും സമയമുണ്ടെന്ന് ഉമ്മൻ ചാണ്ടി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE