ശമനമില്ലാതെ കോവിഡ്; 3.60 ലക്ഷം രോഗികൾ, 3,000 കടന്ന് മരണം

By Trainee Reporter, Malabar News
covid_india
Representational image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,60,960 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇതാദ്യമായി രാജ്യത്തെ പ്രതിദിന മരണം 3,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,293 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണനിരക്ക് 2,01,187 ആയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ അമേരിക്ക, ബ്രസീൽ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിൽ മാത്രമാണ് കോവിഡ് മരണം രണ്ട് ലക്ഷം കടന്നത്.

തുടർച്ചയായ 7ആം ദിവസമാണ് രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നത്. ഇതിനോടകം 1,79,97,267 (1.79 കോടി) പേർക്കാണ് ഇതുവരെ രോഗം സ്‌ഥിരീകരിച്ചത്‌. 1,48,17,371 (1.48 കോടി) പേർ രോഗമുക്‌തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,162 പേർ രോഗമുക്‌തരായി.

നിലവിൽ 29,78,709 സജീവ കേസുകളാണ് രാജ്യത്തുള്ളത്. പുതിയ രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും മഹാരാഷ്‌ട്രയാണ് മുന്നിൽ. കേരളം, കർണാടകം, ഉത്തർപ്രദേശ്, തമിഴ്‌നാട്, ഡെൽഹി എന്നീ സംസ്‌ഥാനങ്ങളിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്.

രാജ്യത്തുടനീളം 14,78,27,367 പേർ ഇതുവരെ കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചു. ഇതുവരെ 28,27,03,789 സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കി. ഇന്നലെ മാത്രം 17,23,912 സാമ്പിളുകൾ പരിശോധിച്ചതായും ഐസിഎംആർ കണക്കുകൾ വ്യക്‌തമാക്കി.

Read also: കണ്ണൂരില്‍ കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ആശങ്കപ്പെടുത്തുന്നത്; ഡിഎംഒ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE