രാജ്യത്ത് 35,871 പുതിയ രോഗികൾ; 102 ദിവസത്തിന് ശേഷമുള്ള ഉയര്‍ന്ന പ്രതിദിന കണക്ക്

By Staff Reporter, Malabar News
India_Covid update
Representational Image
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌ 35,871 പുതിയ കോവിഡ് കേസുകൾ. 102 ദിവസത്തിന് ശേഷം ആദ്യമായിട്ടാണ് പ്രതിദിനം ഇത്രയധികം കേസുകള്‍ റിപ്പോര്‍ട് ചെയ്യുന്നത്. അതേസമയം രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1.14 കോടി ആയി. 1.10 കോടി ആളുകളാണ് ഇതുവരെ രോഗമുക്‌തി നേടിയത്. 1.59 ലക്ഷം പേർ കോവിഡ് മൂലം മരണമടയുകയും ചെയ്‌തിട്ടുണ്ട്‌.

കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ സ്‌ഥിരീകരിച്ചത്‌ മഹാരാഷ്‌ട്രയിലാണ്. 23,179 പുതിയ കേസുകളാണ് ഇവിടെ റിപ്പോർട് ചെയ്‌തതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

രാജ്യത്തെ കോവിഡ് കേസുകൾ കൂട്ടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ, കൂടുതൽ വ്യാപകമായ പരിശോധന, മാസ്‌കുകളുടെ ഉപയോഗം തുടങ്ങിയവയിലൂടെ കോവിഡിന്റെ ഉയർന്നുവരുന്ന രണ്ടാമത്തെ തരംഗത്തെ തടഞ്ഞു നിർത്തേണ്ടത് നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഇത് നിയന്ത്രണ വിധേയമാക്കിയില്ലെങ്കിൽ രാജ്യത്താകെ കോവിഡ് രൂക്ഷമായി വ്യാപിക്കുന്ന ഒരു സാഹചര്യം ഉണ്ടായേക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read Also: സംസ്‌ഥാനത്ത്‌ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നാളെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE