കോവിഡ് ഇന്ത്യ; 3.52 ലക്ഷം പുതിയ രോഗികൾ, 2812 മരണം

By Staff Reporter, Malabar News
covid india
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് രൂക്ഷമായി കോവിഡ് രണ്ടാം തരംഗം. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.52 ലക്ഷം പുതിയ കൊറോണ വൈറസ് കേസുകളാണ് രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടത്. രാജ്യത്ത് ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്കാണിത്.

3,52,991 പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തത്‌. 2,812 പേർക്കുകൂടി രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്‌ടമായി. അതേസമയം 2,19,272 പേർ രോഗമുക്‌തിയും നേടിയിട്ടുണ്ട്.

നിലവിൽ രാജ്യത്ത് 28,13,658 സജീവ കേസുകളാണ് ഉള്ളതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നത്‌.

രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 1,73,13,163 ആണ്. ഇതിൽ 1,43,04,382 പേർ രോഗമുക്‌തി നേടിയപ്പോൾ 1,95,123 പേർക്ക് ഇതുവരെ ജീവൻ നഷ്‌ടമായി.

ഏപ്രിൽ 25 വരെ 7,93,21,177 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. ഇതിൽ 14,02,367 സാമ്പിളുകൾ ഞായറാഴ്‌ച മാത്രം പരിശോധിച്ചു. ഇതുവരെ 14,19,11,223 ഡോസ് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്‌തത്‌.

Read Also: കോവിഡ്; ഹയർ സെക്കണ്ടറി പ്രായോഗിക പരീക്ഷകൾ മാറ്റിവച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE