ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 3,57,229 പേർക്ക്. ഇതോടെ ഇന്ത്യയിൽ ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 2,02,82,833 ആയി ഉയർന്നു.
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ ഇടിവുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. ഡെൽഹി, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവയുൾപ്പടെ 13 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിൽ പ്രതിദിന കോവിഡ് കേസുകൾ ചെറിയ രീതിയിൽ കുറഞ്ഞുവരുന്നതായാണ് ആരോഗ്യമന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞത്. എന്നാൽ അങ്ങനെ പറയാറായിട്ടില്ല എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,449 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചു മരണപ്പെട്ടത് 2,22,408 പേരാണ്.
3,20,289 പേർ രോഗമുക്തിയും നേടിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് 34,47,133 സജീവ കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 1,66,13,292 കോവിഡിൽ നിന്നും മുക്തി നേടി.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കണക്കുകൾ പ്രകാരം മെയ് 3 വരെ 29,33,10,779 സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 16,63,742 സാമ്പിളുകൾ തിങ്കളാഴ്ച പരിശോധിച്ചതാണ്.
രാജ്യത്ത് ഇതുവരെ 15,89,32,921ൽ അധികം ഡോസ് വാക്സിൻ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം നിലവിൽ രാജ്യത്ത് വാക്സിൻ ക്ഷാമവും രൂക്ഷമാണ്. മിക്ക സംസ്ഥാനങ്ങളിലും വാക്സിനേഷൻ പ്രതിസന്ധിയിലാണ്. ഓക്സിജന്റെ ലഭ്യതക്കുറവും തിരിച്ചടിയാണ്.
Read Also: റെംഡെസിവർ വിതരണം; കമ്പനികളോടും കേന്ദ്രത്തോടും മറുപടി തേടി ഡെൽഹി ഹൈക്കോടതി