കോവിഡ് ഇന്ത്യ; 3,02,544 രോഗമുക്‌തി, 2,22,315 രോഗബാധ, 4,454 മരണം

By Staff Reporter, Malabar News
covid india
Representational Image
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4,454 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട് ചെയ്‌തു. ഇതോടെ രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്‌ടമായവരുടെ എണ്ണം 3 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 2,22,315 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടത്. 3,02,544 പേർ രോഗമുക്‌തി നേടിയതായി ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

നിലവിൽ 27,20,716 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇന്ത്യയിൽ ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 2,67,52,447 ആണ്. 2,37,28,011 പേർ ഇതുവരെ രോഗമുക്‌തി നേടിയപ്പോൾ മരണസംഖ്യ 3,03,720 ആയി ഉയർന്നു.

തുടർച്ചയായി എട്ടാം ദിവസമാണ് രാജ്യത്ത് പുതിയ കേസുകൾ 3 ലക്ഷത്തിൽ താഴെയാകുന്നത്. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 11.34 ശതമാനമായി കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം രോഗമുക്‌തി നിരക്ക് 88.30 ശതമാനവും മരണനിരക്ക് നിലവിൽ 1.13 ശതമാനവുമാണ്.

ഇന്ത്യയിലെ ആകെ കോവിഡ് കേസുകളിൽ 66.88 ശതമാനവും കർണാടക, മഹാരാഷ്‍ട്ര, കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പശ്‌ചിമ ബംഗാൾ, രാജസ്‌ഥാൻ എന്നിങ്ങനെ ഏഴ് സംസ്‌ഥാനങ്ങളിലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കർണാടകയിൽ നിലവിൽ 4,73,007 സജീവ കേസുകളാണുള്ളത്. മഹാരാഷ്‍ട്രയിൽ 3,51,005 ഉം കേരളത്തിൽ 2,77,973 ഉം സജീവ കേസുകളുണ്ട്.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കണക്കനുസരിച്ച് മെയ് 22 വരെ 33,05,36,064 സാമ്പിളുകൾ രാജ്യത്ത് പരിശോധിച്ചു. ഇതിൽ 19,28,127 സാമ്പിളുകൾ ഞായറാഴ്‌ച പരിശോധിച്ചതാണ്.

അതേസമയം രാജ്യത്ത് ഇതുവരെ 19,60,51,962 ഡോസ് വാക്‌സിൻ വിതരണം ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

Read Also: അലോപ്പതിക്ക് എതിരായ വിവാദ പ്രസ്‌താവന പിൻവലിച്ച് രാംദേവ്; പിന്നാലെ മറ്റൊരു ട്വീറ്റും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE