കോവിഡ് ഇന്ത്യ; 38,660 രോഗമുക്‌തി, 38,164 രോഗബാധ, 499 മരണം

By Staff Reporter, Malabar News
india-covid-update
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,164 പേർക്ക് പുതുതായി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 3,11,44,229 ആയി ഉയർന്നു.

38,660 പേരാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോഗമുക്‌തി നേടിയത്. അതേസമയം 499 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തിട്ടുണ്ട്‌.

നിലവിൽ 4,21,665 സജീവ കേസുകളാണ് രാജ്യത്തുള്ളത്. രോഗമുക്‌തി നിരക്ക് 97.32 ശതമാനമാണ്. ഇതുവരെ 3,03,08,456 പേരാണ് കോവിഡിൽ നിന്നും മുക്‌തി നേടിയത്. ഇന്ത്യയില്‍ കോവിഡ് ബാധിച്ചുള്ള മരണം 4,14,108 ആയതായും ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി.

അതേസമയം ഡെല്‍ഹിയില്‍ പ്രതിദിന കേസുകള്‍ക്കൊപ്പം മരണ നിരക്കും കുറഞ്ഞിട്ടുണ്ട്. വടക്ക് കിഴക്കന്‍ സംസ്‌ഥാനങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കും.

ജൂലൈ 18 വരെ രാജ്യത്ത് 44,54,22,256 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 14,63,593 സാമ്പിളുകൾ ഇന്നലെ മാത്രം പരിശോധിച്ചതാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു.

Most Read: പെഗാസസ് ഫോൺ ചോർത്തൽ; സ്വതന്ത്ര അന്വേഷണം വേണമെന്ന് ശശി തരൂർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE