അഹമ്മദാബാദ്: ഇന്ത്യ-വെസ്‌റ്റ് ഇന്‍ഡീസ് പരമ്പരയില്‍ മാറ്റമുണ്ടായേക്കില്ല. കഴിഞ്ഞ ദിവസം കോവിഡ് സ്‌ഥിരീകരിച്ച നാല് താരങ്ങള്‍ ഒഴികെ എല്ലാവരും ഇന്ന് അഹമ്മദാബാദിൽ പരിശീലനത്തിനിറങ്ങി. രാവിലെ നടത്തിയ പരിശോധനയിൽ നെഗറ്റീവായതോടെയാണ് ടീം പരിശീലനം തുടങ്ങിയത്.
ഇതോടെ വിന്‍ഡീസിനെതിരായ ഏകദിന പരമ്പര ഞായറാഴ്‌ച തന്നെ തുടങ്ങാന്‍ സാധ്യതയേറി. കോവിഡ് ബാധയെ തുടർന്ന് പരമ്പര നീട്ടിവയ്‌ക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. അതേസമയം, ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു.
ധവാനും ഋതുരാജ് ഗെയ്‌ക്‌വാദിനും ആദ്യ ഏകദിനങ്ങള്‍ നഷ്‌ടമായേക്കും എന്നതിനാല്‍ നായകന്‍ രോഹിത് ശര്‍മക്കൊപ്പം മായങ്കിന് ഓപ്പണിംഗില്‍ അവസരമൊരുങ്ങും. അഹമ്മദാബാദില്‍ ഈ മാസം 6, 9, 11 തീയതികളിലാണ് ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പര. ഇതിന് ശേഷം കൊല്‍ക്കത്തയില്‍ 16, 18, 20 തീയതികളില്‍ ടി-20 മൽസരങ്ങളും നടക്കും.
Read Also: മുംബൈ സ്‍ഫോടന പരമ്പര; മുഖ്യ സൂത്രധാരൻ പിടിയിൽ