സൗദിയിലേക്കുള്ള യാത്രാവിലക്ക് ഉടൻ നീങ്ങുമെന്ന് ഇന്ത്യൻ അംബാസിഡർ

By Staff Reporter, Malabar News
dr. Ausaf Sayeed
Dr. Ausaf Sayeed
Ajwa Travels

റിയാദ്: ഇന്ത്യയിൽ നിന്ന് സൗദിയിലേക്കുള്ള വിമാനയാത്രാ വിലക്ക് ഉടൻ നീങ്ങുമെന്ന് ഇന്ത്യൻ സ്‌ഥാനപതി ഡോ. ഔസാഫ് സഈദ്. സൗദി ആരോഗ്യ മന്ത്രിയുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ച പ്രതീക്ഷക്ക് വക നൽകുന്നതാണെന്നും വൈകാതെ തന്നെ അനുകൂല തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്ന് നേരിട്ട് സൗദിയിലേക്ക് പോവാൻ മാർച്ച് 31 വരെ കാത്തിരിക്കേണ്ടി വരും.

എന്നാൽ ഇന്ത്യയിൽ കോവിഡ് വ്യാപനം കുറഞ്ഞു വരുന്നത് ചൂണ്ടിക്കാട്ടിയാണ് പഴയ സ്‌ഥിതി പുനഃസ്‌ഥാപിക്കാൻ ആവശ്യപ്പെടുന്നത്. ദുബായിലും മറ്റും 14 ദിവസം താമസിച്ചാണ് പലരും സൗദിയിലേക്ക് വരുന്നത്. ഇത് വളരെ ചിലവേറിയതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൗദിയിലെ കോവിഡ് ജാഗ്രതാ സമിതിയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം ഇക്കാര്യത്തിൽ തീരുമാനം അറിയിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു.

Read Also: റിപ്പബ്‌ളിക് ദിനാശംസകള്‍ നേര്‍ന്ന് ഒമാന്‍ സുല്‍ത്താന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE