അയർലൻഡിന് എതിരെ ഇന്ത്യയുടെ രണ്ടാം ടി-20 ഇന്ന്

By News Bureau, Malabar News

ഡബ്ളിൻ: അയർലൻഡിനെതിരായ ടി-20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യൻ സമയം രാത്രി 9 മണിക്ക് ഡബ്ളിനിലെ മലഹിഡെ ക്രിക്കറ്റ് ക്ളബിലാണ് ഇന്ത്യ- അയർലൻഡ് രണ്ടാം ടി-20 മൽസരം നടക്കുക.

പരിക്കേറ്റ ഋതുരാജ് ഗെയ്‌ക്‌വാദ് പുറത്തിരിക്കുമെങ്കിൽ സഞ്‌ജു സാംസണോ രാഹുൽ ത്രിപാഠിയോ പകരം കളത്തിലിറങ്ങും. ഓപ്പണറെന്നത് പരിഗണിക്കുമ്പോൾ ത്രിപാഠിക്ക് ടീമിൽ ഇടം ലഭിക്കാനാണ് സാധ്യത. അതേസമയം കഴിഞ്ഞ രണ്ട് പരമ്പരകളിലും പ്ളേയിങ് ഇലവനിൽ ഉൾപ്പെടാതിരുന്ന അർഷ്ദീപ് സിംഗ് ഇന്ന് കളിക്കാനുള്ള സാധ്യതയുമുണ്ട്.

7 വിക്കറ്റിനാണ് ആദ്യ മൽസരത്തിൽ ഇന്ത്യ അയർലൻഡിനെ പരാജയപ്പെടുത്തിയത്. അയർലൻഡ് ഉയർത്തിയ 108 റൺസ് വിജയ ലക്ഷ്യം, 16 പന്തുകൾ ബാക്കി നിൽക്കെ 3 വിക്കറ്റ് നഷ്‌ടത്തിൽ ഇന്ത്യ മറികടന്നു. മഴമൂലം മൽസരം 12 ഓവർ വീതമാക്കി ചുരുക്കിയിരുന്നു. ദീപക് ഹൂഡ(29 പന്തിൽ 47), ഇഷൻ കിഷൻ (11 പന്തിൽ 26), ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ(12 പന്തിൽ 24) എന്നിവരുടെ മികവിലാണ് ഇന്ത്യൻ ജയം.

Most Read: ആൾട്ട് ന്യൂസ് സ്‌ഥാപകൻ മുഹമ്മദ് സുബൈർ റിമാൻഡിൽ; അറസ്‌റ്റിനെതിരെ പ്രതിഷേധം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE