കർഷകരെ അപമാനിച്ചു; കേന്ദ്ര കൃഷിമന്ത്രിക്ക് എതിരെ സംയുക്‌ത കിസാൻ മോർച്ച

By Staff Reporter, Malabar News
thomar-samyuktha-kisan
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ പ്രസ്‌താവനക്കെതിരെ കർഷക സമരത്തിൽ പങ്കെടുക്കുന്ന സംഘടകളുടെ ഏകീകൃത ബോഡി സംയുക്‌ത കിസാൻ മോർച്ച. ആൾകൂട്ടം കണ്ടാൽ കാർഷിക നിയമം പിൻവലിക്കില്ലെന്ന മന്ത്രിയുടെ പ്രസ്‌താവന കർഷകരെ അപമാനിക്കുന്നതാണ് എന്ന് സംയുക്‌ത കിസാൻ മോർച്ച ആരോപിച്ചു. വാർത്താ കുറിപ്പിലൂടെയാണ് കിസാൻ മോർച്ചയുടെ പ്രതികരണം.

കർഷകർക്ക് എല്ലാ ഇടങ്ങളിൽ നിന്നും, ദേശീയമായും രാജ്യാന്തരമായും പിന്തുണ ലഭിക്കുകയാണ്. പ്രതിഷേധക്കാർ വെറുമൊരു കൂട്ടമല്ല, അന്നദാതാക്കളാണ്. അവർ കാരണമാണ് നമ്മൾ ഇന്ന് ജീവിച്ചിരിക്കുന്നത്. ഇതേ കൂട്ടത്തിന്റെ വോട്ടുകൊണ്ട് ജയിച്ച് അധികാരത്തിലിരിക്കുന്ന പാർട്ടി തന്നെ കർഷകരെ അപമാനിക്കുന്ന നിലപാട് സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ല. തോമർ കർഷകരെ അപമാനിച്ചുവെന്നും സംയുക്‌ത കിസാൻ മോർച്ച വാർത്താ കുറിപ്പിൽ പറഞ്ഞു.

Read Also: കര്‍ണാടക അതിര്‍ത്തി അടച്ച പ്രശ്‌നം; കേന്ദ്രത്തെ അറിയിക്കുമെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE