ചർമത്തിലെ കരുവാളിപ്പ് വില്ലനാണോ? തൈര് ഉപയോഗിക്കൂ- മാറ്റം അറിയാം

തൈരിലെ ലാക്റ്റിക് ആസിഡ് ചർമത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്‌ത് കരുവാളിപ്പ് മാറ്റുകയും, കറുത്ത പാടുകളെ അകറ്റുകയും അതുവഴി നിറം വർധിപ്പിക്കുകയും ചെയ്യുന്നു.

By Trainee Reporter, Malabar News
thairu face pack
Rep. Image
Ajwa Travels

വേനൽക്കാലം എത്തി. ചർമത്തിലെ കരുവാളിപ്പ്, കറുത്ത പാടുകൾ, ചുറ്റിവുകൾ തുടങ്ങിയവയാണ് ഈ സീസണിൽ നമ്മെ കൂടുതൽ അലട്ടുന്നത്. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്‌മികളാണ് ചർമത്തിലെ കരുവാളിപ്പിന് പ്രധാന കാരണം. വേനൽക്കാലം ആയാൽ പിന്നെ മിക്കവരിലും ഇത് സർവ്വസാധാരണയാണ്.

ചർമത്തിലെ പ്രശ്‌നങ്ങൾക്ക് പല ലോഷനുകളും ക്രീമുകളും ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. അത്തരക്കാർ ഇതൊക്കെയൊന്ന് മാറ്റിപ്പിടിച്ചു തൈര് ഒന്ന് ഉപയോഗിച്ച് നോക്കൂ. നിങ്ങൾക്ക് ഉടനടി റിസൾട്ട് ലഭിക്കും. തൈരിലെ ലാക്റ്റിക് ആസിഡ് ചർമത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്‌ത് കരുവാളിപ്പ് മാറ്റുകയും, കറുത്ത പാടുകളെ അകറ്റുകയും അതുവഴി നിറം വർധിപ്പിക്കുകയും ചെയ്യുന്നു.

തൈര് ഉപയോഗിക്കേണ്ട രീതി

1. ഒരു ടീസ്‌പൂൺ കാപ്പിപ്പൊടിയിലേക്ക് ഒരു നുള്ള് മഞ്ഞളും ഒരു ടീസ്‌പൂൺ തൈരും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറ്റാൻ ഈ പാക്ക് സഹായിക്കും.

2. ഒരു ടീസ്‌പൂൺ തൈര്, ഒരു ടീസ്‌പൂൺ കടലമാവ്, രണ്ടുതുള്ളി നാരങ്ങാനീര്, ഒരു ടീസ്‌പൂൺ തേൻ എന്നിവ ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടുക. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

thairu face pack

3. ഒരു ടീസ്‌പൂൺ തൈരിൽ ഒരു ടീസ്‌പൂൺ തേനും നാരങ്ങാനീരും ചേർത്ത് മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. ആഴ്‌ചയിൽ രണ്ടു തവണ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കരുവാളിപ്പ്, കറുത്ത പാടുകൾ എന്നിവയെ അകറ്റാൻ സഹായിക്കും.

4. രണ്ടു ടീസ്‌പൂൺ ഓട്‌സ് പൊടിയിൽ ഒരു ടീസ്‌പൂൺ തൈരും റോസ് വാട്ടറും ചേർത്ത് പേസ്‌റ്റ് ഉണ്ടാക്കുക. ഇത് 10 മിനിറ്റ് മുതൽ 15 മിനിറ്റ് വരെ മുഖത്ത് പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ഓട്‌സ് കൊളാജൻ ഉൽപ്പാദനം വർധിപ്പിക്കാനും ചർമത്തിന്റെ നിറം മെച്ചപ്പെടുത്താനും സഹായിക്കും.

(ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.)

Most Read: ‘സർക്കാർ ജീവനക്കാർക്ക് സ്വന്തമായി യൂട്യൂബ് ചാനൽ വേണ്ട’; ഉത്തരവിറക്കി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE