പ്രജ്‌ഞ താക്കൂർ പറഞ്ഞത് സത്യമാണോ? കേന്ദ്ര ആരോഗ്യ മന്ത്രിയോട് യൂത്ത് കോണ്‍ഗ്രസ് നേതാവ്

By Desk Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: ഗോമൂത്രം കുടിക്കുന്നതു കൊണ്ടാണ് തനിക്ക് കോവിഡ് ബാധിക്കാത്തതെന്ന ബിജെപി എംപി പ്രജ്‌ഞ സിങ് താക്കൂറിന്റെ പ്രസ്‌താവനയിൽ കേന്ദ്ര ആരോഗ്യമന്ത്രിയോട് മറുപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസ്.

“ഗോമൂത്രം കുടിക്കുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുമെന്നും അവർ അങ്ങനെ ചെയ്യുന്നതിനാൽ കോവിഡ് ബാധിച്ചില്ലെന്നും ബിജെപി എംപി പ്രജ്‌ഞ സിങ് താക്കൂർ പറയുന്നു; ഇത് സത്യമാണോ ഹര്‍ഷവര്‍ധന്‍ സര്‍?,”-എന്നാണ് ബിവി ശ്രീനിവാസ് ചോദിച്ചത്. പ്രജ്‌ഞ സിങ് സംസാരിക്കുന്നതിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ഒരു പൊതു പരിപാടിക്കിടെയാണ് പ്രജ്‌ഞയുടെ വിവാദ പ്രസ്‌താവന. “ഇന്ത്യൻ പശുക്കളുടെ മൂത്രം കുടിക്കുന്നത് ശ്വാസകോശത്തിലെ പകർച്ചവ്യാധി കുറക്കാൻ സഹായിക്കും. ഞാൻ എന്നും ഗോമൂത്രം കുടിക്കാറുണ്ട്. അതുകൊണ്ടാണ് എനിക്ക് ഇപ്പോൾ കോവിഡ്ബാധ ഇല്ലാത്തത്,”- പ്രജ്‌ഞ സിങ് താക്കൂർ പറയുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Also Read:  ഓക്‌സിജൻ ക്ഷാമം മൂലമുള്ള മരണം; നഷ്‌ടപരിഹാരം നൽകുന്നത് പരിഗണിക്കണം; ഡെൽഹി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE