ജറുസലേമിലെ പള്ളിയിൽ അതിക്രമിച്ച് കയറി ഇസ്രയേൽ പോലീസ്; പലസ്‌തീനികൾക്ക് പരിക്ക്

By News Desk, Malabar News
Representational Image
Ajwa Travels

ജറുസലേം: അൽ- അഖ്‌സ പള്ളിയിൽ ഇസ്രയേലി പോലീസുമായി ഉണ്ടായ സംഘർഷത്തിൽ 67 പലസ്‌തീനികൾക്ക് പരിക്കേറ്റു. വെള്ളിയാഴ്‌ച പുലർച്ചെയായിരുന്നു സംഭവം. സംഘർഷത്തിന്റെ കാരണം ഇതുവരെ വ്യക്‌തമല്ല.

വെള്ളിയാഴ്‌ച രാവിലെ നൂറുകണക്കിന് ആളുകൾ ഒത്തുകൂടിയ സമയം ഇസ്രയേലി പോലീസ് പള്ളിക്ക് അകത്തേക്ക് അതിക്രമിച്ച് കയറുകയായിരുന്നു എന്ന് അൽ- അഖ്‌സ അധികൃതർ ആരോപിച്ചു. ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിച്ച് കൊണ്ടാണ് പോലീസ് അകത്തേക്ക് കയറിയത്.

പരിക്കേറ്റ 59 പേരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോലീസ് റബർ ബുള്ളറ്റ് പ്രയോഗിച്ചതിനെ തുടർന്ന് പള്ളിയിലെ കാവൽക്കാരിൽ ഒരാളുടെ കണ്ണിന് പരിക്കേറ്റതായി പള്ളി അധികൃതർ പറഞ്ഞു. എന്നാൽ, ഇസ്രയേൽ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

Most Read: പ്രായമല്ല, പ്രണയമാണ് എല്ലാം; 82കാരിക്ക് ജീവിതപങ്കാളിയായി 36കാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE