മാഫിയകളെ സഹായിക്കാൻ ഉത്തരവിറക്കുന്ന സർക്കാരാണ് ഇത്; വി മുരളീധരൻ

By Desk Reporter, Malabar News
It is the government that is ordered to help the mafia; V Muraleedharan

കോഴിക്കോട്: വയനാട് മുട്ടിൽ മരംകൊള്ളയിൽ സംസ്‌ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. മാഫിയകളെ സഹായിക്കാൻ ഉത്തരവിറക്കുന്ന ആദ്യ സർക്കാരാണ് പിണറായി വിജയന്റേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോടിക്കണക്കിന് മരം മുറിച്ച് കടത്തിയതിന്റെ ചെറിയ ഭാഗങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. തെറ്റ് ചെയ്യുന്നവർക്ക് എതിരെ നടപടിയെടുക്കേണ്ട സർക്കാർ നിയമലംഘനം കണ്ടെത്തിയ ഉദ്യോഗസ്‌ഥർക്ക് എതിരെയാണ് നടപടി എടുക്കുന്നതെന്നും വി മുരളീധരൻ പറഞ്ഞു.

താൻ മന്ത്രിയായിരുന്ന സമയത്തല്ല മരം മുറി നടന്നതെന്നാണ് ഒരു മന്ത്രി നിയമസഭയിൽ കഴിഞ്ഞ ദിവസം പറഞ്ഞത്. ആദ്യ എൽഡിഎഫ് സർക്കാരിലെ വനം മന്ത്രിയുടേയും റവന്യൂ മന്ത്രിയുടേയും അറിവോടെയല്ലാതെ ഇത്രയും വലിയ കൊളള നടക്കില്ലെന്ന് അദ്ദേഹം ആരോപിച്ചു.

ഇതിന് രാഷ്‌ട്രീയ നേതൃത്വത്തിന്റെയും ഉദ്യോഗസ്‌ഥ വിഭാഗങ്ങളുടെയും പിന്തുണയുണ്ടെന്നും മുരളീധരൻ പറഞ്ഞു. തട്ടിപ്പിന് ഉത്തരവാദികളായ മുഴുവൻ ആളുകൾക്കെതിരെയും നടപടിയുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Most Read:  കൊച്ചി ഫ്ളാറ്റ് പീഡനക്കേസ്; മാർട്ടിൻ ജോസഫിനെതിരെ പരാതിയുമായി മറ്റൊരു യുവതി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE