കൊടകര കേസ്: ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നു; കെ മുരളീധരന്‍

By Syndicated , Malabar News
k mualeedharan
Ajwa Travels

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസിൽ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കെ മുരളീധരന്‍ എംപി. കേസില്‍ ആരോപണ വിധേയനായ വ്യക്‌തി തനിക്കെതിരെ ചിലത് പറയുന്നത് കേട്ടു. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളും ഉപയോഗിച്ച് കേസ് അന്വേഷിച്ച് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു എന്നും കെ മുരളീധരന്‍ പറഞ്ഞു. രാജ്യസ്‌നേഹം പ്രസംഗിച്ച് നടന്നവര്‍ ഇന്ന് രാജ്യദ്രോഹ കുറ്റത്തിന് കയ്യാമം വച്ച് ജയിലില്‍ പോകേണ്ട ഗതികേടിലാണെന്നും കെ മുരളീധരന്‍ പരിഹസിച്ചു.

ഉണ്ടയില്ലാ വെടിയില്‍ ഭയക്കുന്നവനല്ല താന്‍. ബിജെപി രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ച് പണം സമ്പാദിക്കുകയാണ്. കള്ളപ്പണം ഒഴുക്കിയാണ് ബിജെപി ജനാധിപത്യത്തെ അട്ടിമറിക്കുന്നത്. ബിജെപി നേതാക്കളുടെ കൈവശം കോടികളുടെ കള്ളപ്പണം എത്തുന്നത് എവിടെ നിന്നാണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇത് അന്വേഷിക്കാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കണം; മുരളീധരൻ പറഞ്ഞു.

Read also: ലക്ഷദ്വീപിൽ നാളെ നിരാഹാര സമരം; പിന്തുണച്ച് വ്യാപാരികളും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE