തിരൂരിൽ കെ-റെയിൽ കല്ലിടൽ ഇന്ന് പുനഃരാരംഭിക്കും

By News Bureau, Malabar News
K Rail with explanation on malappuram incident
Representational Image
Ajwa Travels

മലപ്പുറം: തിരൂരിൽ യന്ത്രതകരാറിനെ തുടർന്ന് നിർത്തിവെച്ച സിൽവർ ലൈൻ സർവേ ലൈനുകൾ സ്‌ഥാപിക്കുന്ന നടപടികൾ ഇന്ന് പുനഃരാരംഭിക്കും. കഴിഞ്ഞ ദിവസം പ്രവർത്തി നിർത്തിവച്ച തലക്കാട് വെങ്ങാലൂരിൽ നിന്നാണ് പ്രവർത്തികൾ വീണ്ടും ആരംഭിക്കുക.

തിരൂരിൽ നേരത്തെ ഉണ്ടായ സംഘർഷ സാധ്യത കണക്കിലെടുത്ത് ജനവാസ മേഖലയിൽ കൂടുതൽ പോലീസിനെ വിന്യസിച്ചായിരിക്കും കല്ലുകൾ സ്‌ഥാപിക്കുക.

ഉദ്യോഗസ്‌ഥർ ഇന്ന് ഉച്ചയോടെ തിരുന്നാവായയിൽ പ്രവേശിക്കും. സംസ്‌ഥാനത്ത് അദ്യമായി സിൽവർ ലൈൻ വിരുദ്ധ സമരം ആരംഭിച്ച പ്രദേശമാണിത്. പഞ്ചായത്തിൽ ആദ്യം സ്‌ഥലം ഏറ്റെടുക്കേണ്ടത് സൗത്ത് പല്ലാറിലാണ് .ഈ പ്രദേശത്ത് 200 ഓളം വീടുകൾ, കൃഷി ഇടങ്ങൾ, പക്ഷികളുടെ ആവാസ കേന്ദ്രം എന്നിവയുണ്ട്. ഈ സാഹചര്യത്തിൽ ഉദ്യോഗസ്‌ഥർ സ്‌ഥലത്ത് എത്തിയാൽ നാട്ടുകാർ സംഘടിക്കുമെന്ന് സമരസമിതി നേരത്തെ വ്യക്‌തമാക്കിയിരുന്നു.

അതേസമയം ഇന്നലെ പ്രതിഷേധം നടന്ന കല്ലായി മേഖലയിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് സന്ദർശനം നടത്തും. ഇന്നലെ കല്ലായി മേഖലയിൽ സ്‌ഥാപിച്ച കല്ലുകളെല്ലാം പ്രതിഷേധക്കാർ പിഴുതെറിഞ്ഞിരുന്നു.

Most Read: യുദ്ധത്തെ എതിര്‍ക്കുന്ന റഷ്യക്കാര്‍ വഞ്ചകർ; പുടിൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE