ഭീതി വേണ്ട, ബഫർസോൺ വിജ്‌ഞാപനം കേന്ദ്രം ഭേദഗതി ചെയ്യും; കെ രാജു

By News Desk, Malabar News
malabarnews-Forest-Minister-K-Raju-
K Raju
Ajwa Travels

വയനാട്: ജനവാസ കേന്ദ്രം പരിസ്‌ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ചതിന് എതിരെ പ്രതിഷേധങ്ങൾ ശക്‌തമാകുന്നതിനിടെ ഭീതി വേണ്ടെന്ന് വനംമന്ത്രി കെ രാജു. കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന്‍റെ കരട് വിജ്‌ഞാപനം കേന്ദ്രം ഭേദഗതി ചെയ്യുമെന്ന് കെ രാജു പറഞ്ഞു.

കഴിഞ്ഞ വർഷം ജനുവരി 25ന് കേന്ദ്രസർക്കാരിന് സമർപ്പിച്ച നിർദേശങ്ങളിൽ ജനവാസ മേഖലകളായ 30 ചതുരശ്ര കിലോമീറ്റർ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. പുതിയ വിജ്‌ഞാപനം വരുമ്പോൾ ഈ മേഖലകൾ കേന്ദ്രസർക്കാർ ഒഴിവാക്കുമെന്നും വനംമന്ത്രി കെ രാജു വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

പുതുക്കിയ കരട് വിജ്‌ഞാപനം വരുമ്പോൾ സംരക്ഷിത മേഖലക്ക് പുറത്തുള്ള ജനവാസ കേന്ദ്രങ്ങൾ പൂർണമായും ഇക്കോ സെൻസിറ്റീവ് സോണിൽ നിന്ന് ഒഴിവാകുമെന്നും വനംമന്ത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. വിഷയത്തിൽ പൊതുജനങ്ങൾക്കും എതിർപ്പ് രേഖപ്പെടുത്താം. ഇതിൽ 60 ദിവസത്തെ സമയമുണ്ടെന്നും വനംമന്ത്രി പറയുന്നു.

ജനുവരി 28-നാണ് വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള 30 ചതുരശ്ര കിമീ
പുതിയ ബഫർസോൺ ആക്കി കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയം വിജ്‌ഞാപനം പുറപ്പെടുവിച്ചത്. തുടർന്ന് രാഷ്‌ട്രീയ പാർട്ടികളും പൊതുജനങ്ങളും എതിർപ്പുമായി രംഗത്തു എത്തുകയുണ്ടായി.

വിഷയത്തിൽ കേന്ദ്ര വിജ്‌ഞാപനത്തിന് എതിരെ ഇന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി. വിജ്‌ഞാപനത്തിന് എതിരെ യുഡിഎഫ് തിങ്കളാഴ്‌ച വയനാട്ടിൽ ഹർത്താലിന് ആഹ്വാനം ചെയ്‌തിട്ടുമുണ്ട്‌.

Malabar News: കണ്ണൂരില്‍ എട്ടാം ക്ളാസ് വിദ്യാർഥി കടലിൽ വീണ് മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE