‘വിജയ പ്രതീക്ഷയുണ്ട്, എന്‍ഡിഎ നല്ല മുന്നേറ്റം കാഴ്‌ചവെക്കും’; കെ സുരേന്ദ്രന്‍

By News Desk, Malabar News
k surendran
കെ സുരേന്ദ്രൻ
Ajwa Travels

തിരുവനന്തപുരം: ശ്രീപത്‌മനാഭ ക്ഷേത്ര ദര്‍ശനം നടത്തി ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഒപ്പം കൃഷ്‌ണകുമാറും കരമന ജയനുമുണ്ടായിരുന്നു. വിജയ പ്രതീക്ഷയുണ്ടെന്നും നല്ല മുന്നേറ്റം എന്‍ഡിഎ കാഴ്‌ചവെക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

നേരത്തെ പ്രതീക്ഷിച്ച സീറ്റുകള്‍ എല്ലാം ലഭിക്കും. ശക്‌തമായ മൂന്നാം ബദല്‍ കേരളത്തില്‍ ഉയര്‍ന്നുവരും. എല്‍ഡിഎഫിനും യുഡിഎഫിനും ഒരു ബദലിനായി ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. എക്‌സിറ്റ് പോളുകള്‍ പരസ്‌പര ബന്ധം ഇല്ലാത്തവയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

വോട്ടെണ്ണല്‍ ദിവസം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി പള്ളിയില്‍ പ്രാർഥിക്കാനെത്തി. മാദ്ധ്യമങ്ങളോട് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചില്ല. അമ്പലത്തില്‍ പ്രാര്‍ഥിക്കാന്‍ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല.

Read Also: വിജയം ഉറപ്പെന്ന് എ വിജയരാഘവന്‍; പ്രതികരിക്കാതെ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE