സ്വന്തം മന്ത്രിമാരുടെ നിന്ദ്യമായ പ്രസ്‌താവനക്ക് നിങ്ങളുടെ അധ്യക്ഷന് കത്തെഴുതൂ; ചൗഹാനോട് കമൽ നാഥ്

By Desk Reporter, Malabar News
Kamal-Nath_2020-Oct-19
Ajwa Travels

ഭോപ്പാൽ: ബിജെപി സ്‌ഥാനാർഥിക്ക് എതിരായ തന്റെ പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധിക്ക് കത്തെഴുതിയ നടപടിയിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ വിമർശിച്ച് മുൻ മുഖ്യമന്ത്രി കമൽ നാഥ്. വിമർശനം രേഖപ്പെടുത്തി ശിവരാജ് സിങ് ചൗഹാന് കമൽ നാഥ് കത്തെഴുതി. സ്വന്തം പാർട്ടിയിലെ മന്ത്രിമാർ നടത്തിയ നിന്ദ്യമായ പ്രസ്‌താവനക്ക് നിങ്ങളുടെ പാർട്ടി അധ്യക്ഷന് കത്തെഴുതുന്നതായിരിക്കും കുറച്ചുകൂടി നല്ലതെന്ന് കമൽ നാഥ് കത്തിൽ പറഞ്ഞു.

കമൽനാഥിന്റെ പരാമർശത്തിൽ ശക്‌തമായി അപലപിക്കണമെന്നും എത്രയും വേ​ഗം പാർട്ടിയുടെ സ്‌ഥാനങ്ങളിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ചൗഹാൻ സോണിയാ ​ഗാന്ധിക്ക് കത്തെഴുതിയിരുന്നു. കമൽ നാഥിനെതിരെ പ്രതികരിക്കുന്നില്ലെങ്കിൽ, താങ്കളും അദ്ദേഹം നടത്തിയ പ്രസ്‌താവനക്ക് അനുകൂലമാണെന്ന് വിശ്വസിക്കേണ്ടി വരുമെന്നുമായിരുന്നു ചൗഹാൻ കത്തിൽ പറഞ്ഞിരുന്നത്.

അതേസമയം, വിവാദ പ്രസ്‌താവനയിൽ കമൽ നാഥ് മാപ്പു ചോദിച്ചു. തന്റെ വാക്കുകൾ ആരെയങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Also Read:  പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കും; വൈകിയത് കോവിഡ് കാരണം; ജെ.പി നഡ്ഡ

നവംബറിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി ദാബ്രയിൽ നടന്ന യോഗത്തിനിടെയാണ് കമൽനാഥ് ബിജെപി സ്‌ഥാനാർഥിയായ ഇമർതി ദേവിക്കെതിരെ തിരിഞ്ഞത്. ഒരു ‘ഐറ്റ’മായ എതിർ സ്‌ഥാനാർഥിയെ പോലെയല്ല തങ്ങളുടെ സ്‌ഥാനാർഥിയെന്നും അദ്ദേഹം എളിയവനാണെന്നും ആയിരുന്നു കമൽനാഥിന്റെ പ്രസ്‌താവന.

“ഞാൻ എതിർ സ്‌ഥാനാർഥിയുടെ പേര് പറയണ്ട ആവശ്യമില്ലല്ലോ, എന്നേക്കാൾ നന്നായി നിങ്ങൾക്കേവർക്കും അവരെ അറിയാം. എന്തൊരിനമാണത്”,-എന്നിങ്ങനെയായിരുന്നു കമൽനാഥ് പറഞ്ഞത്. കമൽനാഥിന്റെ പരാമർശത്തിനിടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകർ ഇമർതി ദേവി എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു.

ദരിദ്ര കുടുംബത്തിൽ ജനിച്ചതും ദളിതയായതും തന്റെ കുറ്റമാണോയെന്ന് ഇമർതി ദേവി ചോദിച്ചു. ഇത്തരത്തിലുള്ള വ്യക്‌തികളെ പാർട്ടിയിൽ തുടരാൻ അനുവദിക്കരുതെന്ന് ഒരു അമ്മ കൂടിയായ സോണിയ ഗാന്ധിയോട് ആവശ്യപ്പെടുകയാണെന്നും അവർ പറഞ്ഞു. ഇത്തരത്തിൽ അപമാനിക്കപ്പെട്ടാൽ സ്‍ത്രീകൾക്കെങ്ങനെ മുന്നോട്ട് പോകാനാകുമെന്നും അവർ ചോദിച്ചു.

Also Read:  ജിഡിപി വളർച്ചയിലും ഇന്ത്യ പാകിസ്‌ഥാനും ബംഗ്ളാദേശിനും പിന്നിൽ; കോവിഡ് മരണനിരക്കിൽ മുന്നിലും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE